CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 46 Seconds Ago
Breaking Now

ലണ്ടനിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തില്‍ മരിച്ചു

ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പ് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

കൊച്ചിയില്‍ നിന്നു ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. കുന്നുകര നോര്‍ത്ത് കുത്തിയതോട് മനയ്ക്കപ്പറമ്പില്‍ ജിജിമോന്‍ ചെറിയാന്‍ (57) ആണ് മരിച്ചത്. സഹാദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ ശേഷം ഭാര്യ അല്‍ഫോന്‍സയോടൊപ്പം ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പ് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മക്കള്‍ ; ജിഫോന്‍സ് , ആരോണ്‍




കൂടുതല്‍വാര്‍ത്തകള്‍.