CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 37 Minutes 34 Seconds Ago
Breaking Now

എ&ഇയില്‍ രോഗികള്‍ മരിച്ച് കിടന്നാലും തിരക്കിനിടയില്‍ അറിയാതെ എന്‍എച്ച്എസ് ജീവനക്കാര്‍; ആശുപത്രി കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ 'മൃഗസമാനമായ' ചികിത്സ; ഗര്‍ഭിണികള്‍ക്ക് ഇടനാഴികളില്‍ അലസല്‍; എന്‍എച്ച്എസിലെ ഞെട്ടിക്കുന്ന അവസ്ഥ പുറത്തുവിട്ട് നഴ്‌സുമാരുടെ റിപ്പോര്‍ട്ട്

കോറിഡോര്‍ ചികിത്സ മാന്യതയില്ലാത്തതാണെങ്കിലും അടുത്ത വിന്ററിലും ഇത് തുടരേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി

എന്‍എച്ച്എസില്‍ ലോകോത്തര ചികിത്സാ സേവനങ്ങള്‍ നല്‍കുമെന്നാണ് വെയ്പ്പ്. എന്നാല്‍ നടക്കുന്നത് 'മൃഗങ്ങള്‍ക്ക്' നല്‍കുന്നതിന് തുല്യമായ ചികിത്സയാണെന്നാണ് ഫ്രണ്ട്‌ലൈന്‍ നഴ്‌സുമാരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അമിതസമ്മര്‍ദത്തിലായ എന്‍എച്ച്എസ് ജീവനക്കാര്‍ എ&ഇയില്‍ രോഗികള്‍ മരിച്ച് കിടന്നാല്‍ പോലും മണിക്കൂറുകളോളം തിരിച്ചറിയുന്നില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ബെഡുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ രോഗികളെ മൃഗതുല്യമായ രീതിയില്‍ കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ കിടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇടനാഴികളില്‍ ഗര്‍ഭം അലസിപ്പോകുമ്പോള്‍, പ്രായമായവര്‍ സഹായം കിട്ടാതെ കിടന്ന കിടപ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

'യുകെയിലെ കോറിഡോര്‍ കെയര്‍ പ്രതിസന്ധിയുടെ മുന്നണി' എന്ന പേരില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് എന്‍എച്ച്എസിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നത്. 5000-ലേറെ നഴ്‌സുമാരുടെ വെളിപ്പെടുത്തലുകള്‍ ആസ്പദമാക്കിയാണ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ സകല അഭിമാനവും ഊറ്റിയെടുക്കുന്നതാണെന്ന് വെളിപ്പെടുത്തിയത്. പതിവായി ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വാര്‍ഡിന് പകരം ചെയറിലും, ട്രോളിയിലും തെറ്റായ ഇടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദിവസങ്ങളോളം കിടക്കുന്നത് സാധാരണമായി മാറുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരൊറ്റ ഇടനാഴിയില്‍ 40 രോഗികളെ വരെ സമ്മര്‍ദം നേരിടുന്ന നഴ്‌സുമാര്‍ പരിചരിക്കേണ്ടി വരുന്നതായാണ് കണക്കാക്കുന്നത്. വ്യക്തിപരമായ മെഡിക്കല്‍ പ്രശ്‌നങ്ങളും, മരിക്കാന്‍ പോകുന്നുവെന്നും വരെ യാതൊരു സ്വകാര്യതയും ഇല്ലാതെ പറയേണ്ടി വരുന്നുവെന്ന ദുരവസ്ഥയുമുണ്ട്. 

കോറിഡോര്‍ ചികിത്സ മാന്യതയില്ലാത്തതാണെങ്കിലും അടുത്ത വിന്ററിലും ഇത് തുടരേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. നഴ്‌സുമാരാകട്ടെ ഈ വിധം തുടരാന്‍ കഴിയാതെ ജോലി ഉപേക്ഷിക്കുന്നതായി ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ നിക്കോള റേഞ്ചര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.