CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 37 Seconds Ago
Breaking Now

വിരമിക്കലിന് പിന്നാലെ ബിജെപിയില്‍; മുന്‍ ഹൈക്കോടതി ജഡ്ജിക്ക് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പാനല്‍ കോഓര്‍ഡിനേറ്റര്‍ സ്ഥാനം

വിവാദമായ നിരവധി വിധികളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ജസ്റ്റിസ് റോഹിത് ആര്യ, വിരമിച്ച് മൂന്ന് മാസത്തിന് ശേഷം ജൂലൈയില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി റോഹിത് ആര്യയെ ബിജെപിയുടെ സംസ്ഥാനത്തെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' കമ്മിറ്റിയുടെ കോര്‍ഡിനേറ്ററായി നിയമിച്ചു. വിവാദമായ നിരവധി വിധികളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ജസ്റ്റിസ് റോഹിത് ആര്യ, വിരമിച്ച് മൂന്ന് മാസത്തിന് ശേഷം ജൂലൈയില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഹാസ്യ താരങ്ങളായ മുനവര്‍ ഫാറൂഖിന്റെയും നളിന്‍ യാദവിന്റെയും കേസില്‍ റോഹിത് ആര്യ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. മുനവര്‍ ഫാറൂഖിക്കും നളിന്‍ യാദവിനുമെതിരെ 2021ല്‍ മതവികാരത്തെ വൃണപെടുത്തിയ കേസിലും കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനും റോഹിത് ആര്യ ജാമ്യം നിഷേധിച്ചിരുന്നു. ഒരു വിഭാഗത്തിന്റെ മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിച്ചെന്നും സമൂഹത്തിന്റെ ക്ഷേമവും സഹവര്‍ത്തിത്വവും ചില ശക്തികള്‍ തകര്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അന്ന് വിധി ന്യായത്തില്‍ റോഹിത് ആര്യ പറഞ്ഞിരുന്നു.

അതേസമയം 2020ലെ രക്ഷാബന്ധന്‍ ദിനത്തില്‍ യുവതിയുടെ കയ്യില്‍ ബലമായി രാഖി കെട്ടിയതിന് പിടിയിലായ പ്രതിക്ക് റോഹിത് ആര്യ ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീയുടെ അന്തസിന് കളങ്കം വരുത്തിയെങ്കിലും രക്ഷാബന്ധന്‍ കെട്ടുന്നതിലൂടെ സഹോദര ബന്ധത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നു എന്നാണ് ജഡ്ജി അന്ന് അഭിപ്രായപ്പട്ടത്. പരാതിക്കാരിയായ യുവതിയെ സംരക്ഷിക്കണമെന്ന് കൂടി നിര്‍ദേശിച്ചുതൊണ്ടാണ് അന്ന് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ഈ വിധിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും പിന്നീട് സുപ്രീംകോടതി ഈ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിന് കീഴ്ക്കോടതികള്‍ക്ക് സുപ്രീംകോടതി പ്രത്യേക മാര്‍ഗനിര്‍ദേശവും നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.