കല സാഹിത്യ സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി നല്‍കി വരുന്ന പുരസ്‌കാരങ്ങള്‍ക്ക് പ്രസിദ്ധ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും പ്രസിദ്ധനായ ഡോ. അജി പീറ്റര്‍, ഓമനിലെ മലയാള മിഷന്‍ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ഡോ. ജെ രത്നകുമാര്‍ എന്നിവര്‍ അര്‍ഹരായി.
പുരസ്‌കാരങ്ങള്‍ 2025 ഏപ്രില്‍ 12 ന് വൈകുന്നേരം 4 മണിയ്ക്ക് കോട്ടയം
ഐ എം എ ഹാളില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന പുരസ്‌കാര സന്ധ്യ 2025 എന്ന പ്രോഗ്രാമില്‍ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ സാന്നിധ്യത്തില്‍ നല്‍കുന്നതായിരിക്കും.
കോട്ടയം സ്വദേശിയായ മാടവന ബാലകൃഷ്ണ പിള്ള കല സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പകരം വെക്കാനാവാത്ത വ്യക്തിയാണ്. 41 വര്‍ഷക്കാലം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റ് ആയിരുന്നു. 'തിരക്കിനിടയില്‍ ' എന്ന തന്റെ കോളം വളരെ പ്രസിദ്ധമാണ്. ഏകദേശം 15000 ലേഖനങ്ങളും 8 പുസ്തകങ്ങളും രചിച്ച മാടവന ബാലകൃഷ്ണ പിള്ള 25 വര്‍ഷം ജേര്‍ണലിസം അധ്യാപകനും ഗാന്ധിജി യൂണിവേഴ്‌സിറ്റി അടക്കം നിരവധി കലാശാലകളില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം വിഭാഗ മേധാവിയും ആയിരുന്നു.
യുകെയിലെ ബേസിംഗ് സ്റ്റോക്ക് ബറോ മുന്‍ കൗണ്‍സിലറും, ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന പ്രഭാഷകനും പ്രമുഖ സംരംഭകനും കൂടിയായ ഡോ. അജി പീറ്റര്‍ നിരവധി നാടകങ്ങള്‍ക്കും സംഗീത ആല്‍ബങ്ങള്‍ക്കും രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ടു. നല്ലൊരു അഭിനേതാവും കൂടിയായ അജി പീറ്റര്‍ കലാ പ്രവര്‍ത്തങ്ങള്‍ക്ക് ഒപ്പം സാമൂഹ്യ രംഗത്തും വളരെ സജീവമായി ഇടപെടുന്നു.
കേരളത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഡോ. ജെ രത്നകുമാര്‍ ഒമാനില്‍ താമസിക്കുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച അദ്ദേഹം
നിരവധി പുരസ്‌കാരങ്ങള്‍ ആ രംഗത്ത് നേടിയിട്ടുണ്ട്. വര്‍ഷങ്ങളായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. നിരവധി പ്രസ്ഥാനങ്ങളുടെ
അമരക്കാരനായ അദ്ദേഹം നിലവില്‍ ലോക കേരള സഭാംഗവും മലയാള മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്റായും വേള്‍ഡ് മലയാളി ഫെഡറെഷന്‍ ഗ്ലോബല്‍
ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.
പുരസ്‌കാര സന്ധ്യ 2025 ന്റെ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ലണ്ടന്‍ മലയാള സാഹിത്യവേദി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിബി ഗോപാലന്‍ കേരളത്തിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സന്തോഷ് ഫിലിപ്പ് നന്തികാട്ട് എന്നിവരാണ് .