CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 46 Seconds Ago
Breaking Now

ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍

ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിച്ചു വരുന്നതായി വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍. ഫെബ്രുവരി 14 ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. മാര്‍പാപ്പയുടെ ചികിത്സ തുടരുന്നെന്നും വത്തിക്കാന്‍ അറിയിച്ചു. ഇതിനിടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാമെന്ന സന്ദേശം എക്‌സിലൂടെ മാര്‍പാപ്പ പങ്കുവെച്ചിട്ടുണ്ട്.

ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിച്ചു വരുന്നതായി വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. വത്തിക്കാന്‍ ഭരണകേന്ദ്രത്തിലെ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തില്‍ മാര്‍പാപ്പയും പങ്കെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഒപ്പം ഭരണകാര്യങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയില്‍ വെച്ച് ചര്‍ച്ച ചെയ്ത് വേണ്ട നിര്‍ദേശങ്ങളും മാര്‍പാപ്പ നല്‍കുന്നുണ്ടെന്നുളള വിവരങ്ങളും ഉണ്ടായിരുന്നു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14-നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്‌സിജന്‍ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. സങ്കീര്‍ണതകള്‍ പൂര്‍ണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കി. പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.