വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഗാസയില്‍ ഇസ്രായേല്‍ വീണ്ടും തുടങ്ങിയ ആക്രമണങ്ങള്‍ ''തുടക്കം മാത്രമാണ്'' എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ അതിന്റെ എല്ലാ യുദ്ധ ലക്ഷ്യങ്ങളും നേടുന്നതുവരെ - ഹമാസിനെ നശിപ്പിക്കുകയും തീവ്രവാദ ഗ്രൂപ്പിന്റെ തടവിലാക്കിയ എല്ലാ ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതുവരെ - പുതിയ ആക്രമണം തുടരുമെന്ന് നെതന്യാഹു പറഞ്ഞു.
2023 ലെ യുദ്ധത്തിന്റെ ആദ്യ മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ അക്രമമാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് നടന്നത്. ആക്രമത്തില്‍ പലസ്തീന്‍ പ്രദേശത്ത് 400 ലധികം പേരുടെ മരണത്തിനിടയാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് നെതന്യാഹു ഇതൊരു തുടക്കം മാത്രമാണ് എന്ന് പ്രസ്താവിച്ചത്.
''കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസ് ഞങ്ങളുടെ കൈകളുടെ ശക്തി അനുഭവിച്ചു കഴിഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാന്‍ നിങ്ങള്‍ക്കും അവര്‍ക്കും വാഗ്ദാനം ചെയ്യുന്നു.'' നെതന്യാഹു കാഴ്ചക്കാരോട് പറഞ്ഞു. ഗാസയില്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന്റെ സാധ്യത ഇസ്രായേല്‍ പ്രതിരോധ മന്ത്രി നേരത്തെ ഉന്നയിച്ചിരുന്നു.
'കളിയുടെ നിയമങ്ങള്‍ മാറിയിരിക്കുന്നുവെന്ന് ഹമാസ് മനസ്സിലാക്കണം.'' ഒരു വ്യോമതാവളം സന്ദര്‍ശിച്ചപ്പോള്‍ ഇസ്രായേല്‍ കാറ്റ്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ''നരകത്തിന്റെ കവാടങ്ങള്‍ തുറക്കുമെന്നും ഐഡിഎഫിന്റെ മുഴുവന്‍ ശക്തിയെയും വായുവിലും കടലിലും കരയിലും നേരിടേണ്ടിവരുമെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയുടെ വടക്കേ അറ്റത്തും കിഴക്കന്‍ ഭാഗങ്ങളും ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഉടന്‍ തന്നെ വീണ്ടും കരാക്രമണം ആരംഭിക്കുമെന്ന് സൂചന നല്‍കുന്നു.