കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്‌ലവേഴ്‌സ് ചാനലില്‍ നടന്നുവരുന്ന 'ഇതു ഐറ്റം വേറെ', സ്മാര്‍ട്ട് ഷോ', ടോപ് സിംഗര്‍ - 5 എന്നീ കുടുംബ ഷോകളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള ഓഡിഷന്‍ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളില്‍ വച്ച് നടക്കുന്നു. ഏപ്രില്‍ 7-ാം തീയതി നോര്‍വിച്ചിലും ഏപ്രില്‍ 12-ാം തീയതി നോട്ടിംങ്ങ്ഹാമില്‍ വച്ച് നടക്കുന്നു.
പ്രസ്തുത ഓഡിഷന്‍ പരിപാടി യുക്മയുമായി ചേര്‍ന്നാണ് ഫ്‌ലവേഴ്‌സ് ടിവി സംഘടിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ യുക്മ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ഫ്‌ലവേഴ്‌സ് ടിവി മനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായരുമായി നാട്ടില്‍ വച്ച് നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കൂടിയ യുക്മ ദേശീയ സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്ത് നോര്‍വിച്ചില്‍ വച്ച് ഏപ്രില്‍ 7നും നോട്ടിംങ്ങ്ഹാമില്‍ വച്ച് ഏപ്രില്‍ 12 നും ഓഡിഷന്‍ നടത്തുവാന്‍ തീരുമാനമെടുത്തുവെന്ന് യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ വിനോദ ടി വി ചാനലായ ഫ്‌ലവേഴ്‌സ് ചാനലില്‍ നടന്നു വരുന്ന കോമഡി പ്രോഗ്രാമായ 'ഫ്‌ലവേഴ്‌സ് ഇതു ഐറ്റം വേറെ', വിനോദവും വിജ്ഞാനനവും കോര്‍ത്തിണക്കിയ ഗെയിം ഷോയായ ''ഫ്‌ലവേഴ്‌സ് സ്മാര്‍ട്ട് ഷോ' എന്നീ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധിയില്ലെങ്കിലും, ''ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ - 5' എന്ന മ്യൂസിക് റിയാലിറ്റി ഷോയിലേക്കുള്ള ഓഡിഷന്‍ അഞ്ച് വയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള കുട്ടികള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഓഡിഷന്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന വീഡിയോ തയ്യാറാക്കി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേതെങ്കിലും ഒന്നിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.
ഡിക്‌സ് ജോര്‍ജ് - 07403312250
സ്മിതാ തോട്ടം - 07450964670
റെയ്‌മോള്‍ നിധിരി - 07789149473
യുകെയിലെ മലയാളി കലാകാരന്‍മാര്‍ക്കായി ഫ്‌ളവേഴ്‌സ് ടി വി യും യുക്മയും ചേര്‍ന്നൊരുക്കുന്ന ഈ അസുലഭാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു.
ഒഡീഷനില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കലാകാരന്മാര്‍ താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്:-
https://docs.google.com/forms/d/1Nx8sy7Vbss3tJde1xjnNNr5mQl2ENW6aitBIaNJ_YfY/edit
കുര്യന്‍ ജോര്‍ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)