കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജയിലിലെ ഡോക്ടര്‍ക്കെതിരെ ഫാര്‍മസിസ്റ്റ് പരാതി നല്‍കി. ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റ് ജാതിപ്പേര് വിളിച്ചെന്ന് പരാതിക്കാരി പറഞ്ഞു. പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ എന്ന് ആക്ഷേപിച്ചുവെന്നും വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഡോക്ടറുടെ ശുചിമുറി സ്ഥിരമായി കഴുകിച്ചുവെന്നും പരാതിയില്‍ പറയുന്നു. അതേസമയം ജയിലിലെ ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.