ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാന്‍. ഇന്ത്യ തങ്ങളുടെ വ്യോമത്താവളങ്ങളെ ആക്രമിച്ചുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മെയ് ഒമ്പതിനും പത്തിനും ഇടയിലുള്ള രാത്രിയില്‍ മിലിട്ടറി ജനറല്‍ അസിം മുനീര്‍ തന്നെ വിളിച്ചെന്നും ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകള്‍ നൂര്‍ ഖാന്‍ എയര്‍ബേസുകള്‍ അടക്കമുള്ളവയെ അക്രമിച്ചെന്നും പറഞ്ഞു. തിരിച്ചടിക്കും എന്ന ആത്മവിശ്വാസത്തോട് കൂടിയാണ് മിലിട്ടറി ജനറല്‍ ഇക്കാര്യം പറഞ്ഞതെന്നും ഷഹബാദ് ഷെരീഫ് പറയുന്നു.
റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ ബേസ്, സര്‍ഗോദയിലെ പിഎഫ് ബേസ് മുഷറഫ്, ബോളാരി എയര്‍ സ്‌പേസ്, ജാകോബാബാദിലെ ബേസ് ഷഹബാസ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച വ്യോമത്താവളങ്ങള്‍. തകര്‍ന്നുകിടക്കുന്ന ഈ വ്യോമത്താവളങ്ങളുടെ ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. മെയ് 10ന് പാകിസ്താന്‍ സൈന്യത്തിന്റെ വക്താവ് അഹ്‌മദ് ഷെരീഫും ഇന്ത്യ വ്യോമത്താവളങ്ങള്‍ അക്രമിച്ചെന്ന് പറഞ്ഞിരുന്നു.