CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 35 Minutes Ago
Breaking Now

'സിന്ധു നദിയില്‍ ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിച്ച് കഴിഞ്ഞാല്‍ 10 മിസൈല്‍ കൊണ്ട് അത് തകര്‍ക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

''ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും

ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി അസിം മുനീര്‍. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്ന് അസിം മുനീര്‍ അമേരിക്കയില്‍ പറഞ്ഞു. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് അത് തകര്‍ക്കുമെന്നും അസിം മുനീര്‍ പറഞ്ഞു.

''ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 മില്യന്‍ ജനങ്ങളെ അപകടത്തിലാക്കിയേക്കാം. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ല'' അസിം മുനീര്‍ പറഞ്ഞു.

ഫ്‌ലോറിഡയില്‍ നടന്ന അത്താഴവിരുന്നില്‍ സംസാരിക്കവേയാണ് അസിം മുനീറിന്റെ പ്രതികരണം. യുനൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സ്ഥാനമൊഴിയുന്ന കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് അസിം മുനീര്‍ യുഎസില്‍ എത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്കയില്‍ എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.