CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 40 Seconds Ago
Breaking Now

'ഒമ്പതുകാരന്റെ തല 15കാരന്‍ കല്ലെറിഞ്ഞ് പൊട്ടിച്ചു'; അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും വംശീയാക്രമണം

15കാരന്‍ പ്രദേശത്ത് നിരന്തരം പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനായ ഒമ്പതുകാരന് ക്രൂര മര്‍ദനം. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ 15കാരന്‍ മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോര്‍ക് കൗണ്ടിയിലാണ് സംഭവം. കല്ലെറിഞ്ഞാണ് മര്‍ദിച്ചത്. തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വംശീയപരമായ ആക്രമണമാണ് നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ഒമ്പതുകാരനെ അക്രമിച്ച 15കാരനെ അയര്‍ലന്‍ഡ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

15കാരന്‍ പ്രദേശത്ത് നിരന്തരം പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സിലിന്റെ മേധാവി പ്രശാന്ത് ശുക്ല പ്രതികരിച്ചു. ഒരിക്കലും അവസാനിക്കാത്ത മാനസിക ബുദ്ധിമുട്ട് കുട്ടിക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നത്തിന്റെ ഗൗരവം ഇരു രാജ്യത്തെ സര്‍ക്കാരുകളെയും അറിയിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രശാന്ത് ശുക്ല വ്യക്തമാക്കി.

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടര്‍ കഥയാകുകയാണ്. അടുത്തിടെ ഇന്ത്യന്‍ ദമ്പതികളും സമാനരീതിയില്‍ വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണമെന്നും ഒറ്റപ്പെട്ട് എവിടെയും പോകാന്‍ പാടില്ലെന്നുമടക്കമുള്ള നിര്‍ദേശം ഡബ്ളിനിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.