പാകിസ്താന്‍ സൈനിക മേധാവി അസം മുനീറിന്റെ ഉപമയെ ട്രോളി സോഷ്യല്‍ മീഡിയ. സ്വയംപരിഹാസ്യമായ ഉപമയാണ് അസം മുനീര്‍ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇന്ത്യയെ ഒരു ആഡംബര മെഴ്‌സിഡസിനോടും പാകിസ്താനെ ചരല്‍ നിറച്ച ഡംപ് ട്രക്കിനോടും ഉപമിച്ചാണ് അസം മുനീര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളിന് പാത്രമായിരിക്കുന്നത്.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഫ്‌ലോറിഡയിലെ ടാമ്പയില്‍ നടന്ന ഒരു പാകിസ്താന്‍ കമ്മ്യൂണിറ്റി പരിപാടിയിലായിരുന്നു മുനീറിന്റെ പ്രതികരണം. 'ഹൈവേയിലൂടെ വരുന്ന ഫെരാരിയെപ്പോലെ ഇന്ത്യ തിളങ്ങുന്ന ഒരു മെഴ്‌സിഡസാണ്. പക്ഷേ നമ്മള്‍ ചരല്‍ നിറഞ്ഞ ഒരു ഡംപ് ട്രക്കാണ്. ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആര്‍ക്കാണ് നഷ്ടം?' എന്നായിരുന്നു മുനീറിന്റെ പ്രതികരണം. പാകിസ്താന്റെ ഉപയോഗിക്കാത്ത എണ്ണ, ധാതു വിഭവങ്ങളെക്കുറിച്ച് വീമ്പിളക്കുന്നതിനിടയിലായിരുന്നു മുനീറിന്റെ പരാമര്‍ശം. പാകിസ്താന്‍ ആണവരാഷ്ട്രമാണ്. പാകിസ്താന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതി ഭാഗത്തേയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും. ഞങ്ങളുടെ നിലനില്‍പിനെ ബാധിക്കുകയാണെങ്കില്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ലെന്ന് പരിപാടിക്കിടെ അസം മുനീര്‍ പറഞ്ഞെങ്കിലും ഇന്ത്യയെ മെഴ്‌സിഡസിനോടും പാകിസ്താനെ ഡംപ് ട്രക്കിനോടും ഉപമിച്ച പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരം?ഗമാകുന്നത്