CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 28 Seconds Ago
Breaking Now

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു

ഇന്ന് മുതല്‍ 145 ശതമാനം തീരുവ പ്രാബല്യത്തില്‍ വരേണ്ട തീരുമാനമാണ് നവംബര്‍ വരെ നീട്ടിയത്.

ചൈനക്ക് തീരുവയില്‍ ആനുകൂല്യം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു. ചൈനക്കെതിരെ ഇന്ന് മുതല്‍ 145 ശതമാനം തീരുവ പ്രാബല്യത്തില്‍ വരേണ്ട തീരുമാനമാണ് നവംബര്‍ വരെ നീട്ടിയത്.

ചൈനക്ക് മേല്‍ ഇനി 30 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ചൈന 10 ശതമാനം തീരുവ ചുമത്താനുമാണ് തീരുമാനം. ചൈനയുമായുള്ള ചര്‍ച്ചകള്‍ നല്ല നിലയിലാണെന്നും ചൈനയുമായി ഒരു വ്യാപാര കരാര്‍ വളരെ അടുത്തുണ്ടാവുമെന്നും ട്രംപ് പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.