ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവക്കെതിരെ മറുപടി നല്‍കണമെന്ന ആവശ്യം ശക്തമാക്കി ബിജെപി. അമേരിക്കയ്ക്ക് തക്കതായ മറുപടി നല്‍കണമെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പകരം നടപടികള്‍ എടുക്കാത്തത് ദൗര്‍ബല്യമായി വ്യാഖ്യാനിക്കുമെന്നാണ് പ്രധാന അഭിപ്രായം. വിഷയം കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി മോദി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിലടക്കം അമേരിക്കയുടെ കടുത്ത എതിര്‍പ്പ് തുടരുന്നതിനിടെയാണ് റഷ്യയുമായുള്ള വ്യാപാരത്തിലടക്കം വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ മുന്നോട്ടു പോകുന്നത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പുടിന്‍ ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീരുവക്കെതിരെ ബിജെപി നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. 140 കോടി ഇന്ത്യക്കാര്‍ക്ക് മേലാണ് ട്രംപ് തീരുവ ചുമത്തിയതെന്നും ഈ അവസരത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ഒറ്റക്കെട്ടായി നാം നില്‍ക്കണമെന്നുമായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെ പ്രതികരിച്ചത്. അമേരിക്കയുടെ തീരുമാനം അന്യായവും യുക്തി രഹിതവും നിര്‍ഭാഗ്യകരവും നീതീകരിക്കപ്പെടാത്തതുമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.