CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 15 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വന്‍തീപിടുത്തം; ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി അടുത്തുള്ള ലൈബ്രറിയിലേക്ക് മാറ്റി; സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഹീറോസായി ജീവനക്കാര്‍

തീപിടുത്തം ഉണ്ടായതോടെ രോഗികള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താക്കന്‍മാരെ ആദ്യം പുറത്തേക്ക് മാറ്റി

ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ ഉണ്ടായ വന്‍തീപിടുത്തത്തില്‍ നിന്നും രോഗികളെ രക്ഷപ്പെടുത്തി. ആശുപത്രി ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലേക്കാണ് എത്തിച്ചത്. 

സൗത്ത്‌വെല്‍ സ്ട്രീറ്റിലെ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് മേല്‍ക്കൂരയില്‍ നിന്നും വന്‍തോതില്‍ പുക ഉയര്‍ന്നത്. അഗ്നിശമനസേനാ വിഭാഗങ്ങള്‍ കുതിച്ചെത്തി തീപിടുത്തം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന നിരവധി സോളാര്‍ പാനലുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. 

ഗര്‍ഭിണികളായ സ്ത്രീകളെ സുരക്ഷയെ കരുതി ഇവിടെ നിന്നും മാറ്റി. ആശുപത്രിയിലെ മിഡ്‌വൈഫുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ പുതപ്പും, പാലും, പഴങ്ങളും നല്‍കി സഹായത്തിന് ഒപ്പമുണ്ട്. വെള്ളം പോയി പ്രസവിക്കാന്‍ ഒരുങ്ങവെ തീപിടുതതം ഉണ്ടായെന്ന വാര്‍ത്ത കേട്ട് ഭയന്ന് പോയെന്ന് 22-കാരി ജെസ് ഹച്ചിന്‍സണ്‍ പറഞ്ഞു. 

മറ്റേണിറ്റി യൂണിറ്റില്‍ നിന്നും കുഞ്ഞുങ്ങളെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍ ലൈബ്രറിയിലേക്കാണ് മാറ്റിയത്. മേല്‍ക്കൂരയില്‍ അഗ്നി പടര്‍ന്നതോടെയാണ് കുഞ്ഞുങ്ങളെയും, അമ്മമാരെയും മാറ്റേണ്ടി വന്നതെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. കുഞ്ഞുങ്ങളെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 

തീപിടുത്തം ഉണ്ടായതോടെ രോഗികള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താക്കന്‍മാരെ ആദ്യം പുറത്തേക്ക് മാറ്റി. ഇതോടെ ഭാര്യമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും എന്ത് സംഭവിച്ചെന്ന ആശങ്കയിലായി പലരും. പലരും ഫോണില്‍ ഭാര്യയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായാണ് എവോണ്‍ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ് വ്യക്തമാക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആരും അപകടത്തില്‍ പെട്ടിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.