CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 21 Seconds Ago
Breaking Now

ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ആശുപത്രികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു; രാജ്യത്തെ ഏറ്റവും വലിയ എന്‍എച്ച്എസ് ട്രസ്റ്റ് നേരിടുന്നത് കനത്ത സാമ്പത്തിക വെല്ലുവിളി; പണം ലാഭിക്കാനുള്ള ശ്രമത്തില്‍ നഴ്‌സുമാര്‍ക്കും, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശങ്ക വേണോ?

ട്രസ്റ്റിലെ 26,000 ജീവനക്കാര്‍ക്ക് നഷ്ടത്തിന്റെ ആഘാതം സഹിക്കേണ്ടി വരുമെന്ന് ബ്രതേര്‍ടണ്‍

രാജ്യത്തെ ഏറ്റവും വലിയ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ തൊഴിലുകള്‍ നഷ്ടമാകാന്‍ വഴിയൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് മേഖല സാമ്പത്തിക വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഈ ട്രസ്റ്റിനും പണം ലാഭിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നത്. 

ഈ വര്‍ഷത്തെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഏകദേശം 300 പേരുടെ ജോലികളാണ് നഷ്ടമാകുകയെന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് വ്യക്തമാക്കി. 2.6 ബില്ല്യണ്‍ പൗണ്ടിന്റെ വാര്‍ഷിക ബജറ്റില്‍ ഏകദേശം 5% ലാഭമാണ് എന്‍എച്ച്എസിന് കണ്ടെത്തേണ്ടത്. 130 മില്ല്യണ്‍ പൗണ്ടാണ് ഈ വിധം ലാഭിക്കേണ്ടതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോന്നാഥന്‍ ബ്രതര്‍ടണ്‍ പറഞ്ഞു. 

എന്നിരുന്നാലും പണം ലാഭിക്കുമ്പോള്‍ സേവനങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷ്‌കാരങ്ങള്‍ വഴി സേവനം മെച്ചപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം. വര്‍ഷത്തില്‍ 2.2 മില്ല്യണ്‍ രോഗികളെയാണ് ട്രസ്റ്റ് പരിചരിക്കുന്നത്. ബ്രോഡ്സ്ലി ഗ്രീനിലെ ഹാര്‍ട്ട്‌ലാന്‍ഡ്‌സ് ഹോസ്പിറ്റല്‍, എഡ്ജ്ബാസ്റ്റണിലെ ക്യൂന്‍ എലിസബത്ത്, സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ ഗുഡ് ഹോപ് ഹോസ്പിറ്റല്‍, സോളിഹള്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളില്‍ നിന്നുമാണ് ഈ പണം ലാഭിക്കേണ്ടത്. 

ട്രസ്റ്റിലെ 26,000 ജീവനക്കാര്‍ക്ക് നഷ്ടത്തിന്റെ ആഘാതം സഹിക്കേണ്ടി വരുമെന്ന് ബ്രതേര്‍ടണ്‍ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പോലും കഴിയുമോയെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഭയപ്പെടുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാരെ ആശ്രയിക്കുന്നത് ബര്‍മിംഗ്ഹാം ട്രസ്റ്റ് കുറച്ചിട്ടുണ്ട്. യോഗ്യരായ നഴ്‌സിംഗ്, ഡോക്ടര്‍, തെറാപ്പിസ്റ്റ് എന്നിങ്ങനെ വിവിധ പോസ്റ്റുകളില്‍ ജോലിക്കാരെ കുറച്ച് സേവനം നല്‍കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.