CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 59 Seconds Ago
Breaking Now

സിസ്റ്റര്‍ ലീന മേരിയുടെ പേരില്‍ വാട്‌സ്ആപ്പില്‍ പണം അയക്കാന്‍ നിങ്ങള്‍ക്കും മെസേജ് വന്നോ ? നിരവധി യുകെ മലയാളികള്‍ തട്ടിപ്പിനിരയായി ; ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പിലൂടെ പലര്‍ക്കും പണം നഷ്ടമായി ; സൂക്ഷിക്കുക

സിസ്റ്ററുടെ ഫോണ്‍ കോണ്‍ടാക്ടുകള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയായിരുന്നു.

ബ്രിസ്റ്റോളില്‍ ഏവര്‍ക്കും സുപരിചിതയാണ് സിസ്റ്റര്‍ ലീന മേരി. അതിനാല്‍ തന്നെ സിസ്റ്ററുടെ വാട്‌സ്ആപ്പ് സന്ദേശമായി സഹായിക്കണം, ഈ അക്കൗണ്ടിലേക്ക് കുറച്ചു തുക അയയ്ക്കണമെന്ന മെസേജ് വന്നാല്‍ ആരായാലും അതു തള്ളികളയില്ല, ഇത്തരത്തില്‍ ഒട്ടേറെ പേര്‍ പണം അയയ്ക്കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട സിസ്റ്ററുടെ വാട്‌സ്ആപ് അക്കൗണ്ട് വഴിയാണ് വ്യാപക തട്ടിപ്പ് നടക്കുന്നത്. മലയാളി സമൂഹം ജാഗ്രത പാലിക്കുക.

നാട്ടിലേക്ക് പണമടയ്ക്കാന്‍ കഴിയുന്നില്ല, ഈ നമ്പറിലേക്ക് കുറച്ചു പണം അയക്കാന്‍ ആവശ്യപ്പെട്ടാണ് മെസേജ് വരുന്നത്. 

തട്ടിപ്പിന്റെ തുടക്കമിങ്ങനെയാണ്, സീറോ മലബാര്‍ രൂപതയുടെ തന്നെ മറ്റൊരു  സിസ്റ്ററില്‍ നിന്ന് തനിക്ക് പണമയക്കാനാകുന്നില്ലെന്നും ഞാന്‍ അയക്കുന്ന പിന്‍നമ്പര്‍ തിരിച്ചയക്കാമോ എന്നുള്ള മെസേജ്  വന്നു. വന്ന പിന്‍നമ്പര്‍ സിസ്റ്റര്‍ ലീന മേരി തിരിച്ച് നമ്പറിലേക്ക് അയച്ചു നല്‍കി. ഉടന്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയായിരുന്നു.

വുമണ്‍സ്  ഫോറത്തിന്റെയും  ചെറുപുഷ്പം മിഷന്‍ലീഗിന്റെയും ഇംഗ്ലീഷ് പാരിഷിന്റെയും സീറോ മലബാര്‍ സഭയുടേയും സജീവ പ്രവര്‍ത്തകയായതിനാല്‍ തന്നെ സിസ്റ്ററുടെ ഫോണ്‍ കോണ്‍ടാക്ടുകള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയായിരുന്നു. 

വാട്‌സ്ആപ്പില്‍ അയച്ച മെസേജുകളില്‍ ആര്‍ക്കും പിന്‍നമ്പറുകള്‍ നല്‍കരുത്, ആരെങ്കിലും പണം ചോദിച്ച് മെസേജ് അയക്കുമ്പോള്‍ അവ പരിശോധിച്ച് ഉറപ്പുവരുത്തുക.

കഴിഞ്ഞ ദിവസം സൂമിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗ്ലോസ്റ്ററിലെ ബിന്ദു സോമന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു. പലരോടും പണം ആവശ്യപ്പെട്ട് മെസേജുകള്‍ വന്നു. ഒടുവില്‍ ജിഎംഎയിലെ അംഗങ്ങള്‍ ഒരുമിച്ച് വാട്‌സ്ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. അക്കൗണ്ട് ഇതുവരെ തിരിച്ചെടുക്കാനായിട്ടില്ല.

സോഷ്യല്‍മീഡിയയില്‍ സജീവമായിട്ടുള്ളവര്‍ ലിങ്കുകള്‍ ശ്രദ്ധിക്കുക. യുകെയില്‍ സാമുവല്‍ ഐയ്ല്‍സ്മാനി എന്ന പേരില്‍ ആണ് അയച്ചു നല്‍കുന്ന പണം ട്രാന്‍സ്ഫര്‍ ആകുന്നത്. റേഡിയന്റ് ലൈഫ് ഫിന്‍ന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ റെയ്‌നത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ്.രണ്ട് ബ്രിട്ടീഷുകാരും രണ്ട് നൈജീരിയക്കാരുമാണ് ഈ കമ്പനിയുടെ ഉടമകള്‍

 യുകെയിലെ കമ്പനിയുടെ പേരില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറഞ്ഞിട്ടാണ് ഹാക്കിങ് നടന്നിരിക്കുന്നത്. കമ്പനിക്കെതിരെ പരാതി പോയിട്ടുണ്ട്.

ആര്‍ക്കെങ്കിലും  പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ ബാങ്കിനെ കോണ്‍ടാക്ട് ചെയ്താല്‍ പണം തിരിച്ചുകിട്ടും. ഒപ്പം തട്ടിപ്പു നടത്തുന്ന ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്ത് കൂടുതല്‍ തട്ടിപ്പുകള്‍ ഒഴിവാക്കുകയും ചെയ്യും.

ഏതായാലും ഏവരും ജാഗ്രത തുടരുക.സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട..




കൂടുതല്‍വാര്‍ത്തകള്‍.