CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 25 Seconds Ago
Breaking Now

രോഗികള്‍ക്ക് ദുരിതം സമ്മാനിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാരുടെ 5 ദിന പണിമുടക്ക് ഇന്നുമുതല്‍; തെമ്മാടിത്തരം കാണിക്കുന്ന ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങില്ലന്ന് ഹെല്‍ത്ത് സെക്രട്ടറി; ചര്‍ച്ചകളില്‍ സംതൃപ്തരായ യൂണിയന്‍ നേതാക്കള്‍ സമരവുമായി മുന്നോട്ട് പോകുന്നതിനെ ചോദ്യം ചെയ്ത് സ്ട്രീറ്റിംഗ്

ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷ നല്‍കിയ ശേഷം പണിമുടക്കുമായി മുന്നോട്ട് പോകാനാണ് പ്രഖ്യാപനം നടത്തിയതെന്ന് സ്ട്രീറ്റിംഗ്

കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷം മുന്‍പ് ഇതേ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ സമരങ്ങള്‍ നടത്തി രാഷ്ട്രീയ രംഗം പൊലിപ്പിച്ചപ്പോള്‍ സുഖിച്ചിരുന്ന് കണ്ടാസ്വദിക്കുകയും, കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ് ലേബര്‍. യൂണിയനുകള്‍ കൈപിടിച്ച് വളര്‍ത്തിയ ലേബര്‍ പാര്‍ട്ടിക്ക് അത് സന്തോഷം നല്‍കിയില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ. എന്നാല്‍ ജനങ്ങള്‍ക്ക് യൂണിയനുകള്‍ നല്‍കിയ ട്രീറ്റ്‌മെന്റ് മടുത്ത് ടോറികളെ പുറത്താക്കി ലേബറിനെ ഭരണത്തിലെത്തിച്ച വോട്ടര്‍മാര്‍ ഇപ്പോള്‍ തലചൊറിയുകയാണ്. 

കാരണം ലേബര്‍ ഗവണ്‍മെന്റ് ഭരണത്തിലെത്തിയിട്ടും യൂണിയനുകള്‍ പണിതുടരുന്നു. എന്‍എച്ച്എസില്‍ ചികിത്സകള്‍ക്ക് സാരമായ ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ ഇന്നുമുതല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുകയാണ്. 50000-ഓളം ഡോക്ടര്‍മാര്‍ തൊഴില്‍ രംഗത്ത് നിന്നും പിന്‍വാങ്ങുമ്പോള്‍ നേരിടാന്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് എന്‍എച്ച്എസ് മേധാവികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. 

അഞ്ച് ദിവസത്തെ പണിമുടക്ക് നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ദുരിതമാണ് നല്‍കുന്നതെന്ന് വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. ചര്‍ച്ചകളില്‍ സന്തോഷം പ്രകടിപ്പിക്കുകയും, പിന്നീട് നിലപാട് മാറ്റുകയും ചെയ്ത യൂണിയന്‍ നേതാക്കളെ ഹെല്‍ത്ത് സെക്രട്ടറി നിശിതമായി വിമര്‍ശിച്ചു. 

'രാജ്യത്തെ ബന്ദികളായി നിര്‍ത്താന്‍ ബിഎംഎയെ അനുവദിക്കില്ല', സ്ട്രീറ്റിംഗ് പറഞ്ഞു. ചര്‍ച്ചകളില്‍ സന്തോഷമുണ്ടെന്ന നിലയിലായിരുന്നു യൂണിയന്‍ നേതാക്കള്‍. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷ നല്‍കിയ ശേഷം പണിമുടക്കുമായി മുന്നോട്ട് പോകാനാണ് പ്രഖ്യാപനം നടത്തിയതെന്ന് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.