CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 48 Seconds Ago
Breaking Now

വാതിലുകള്‍ അടച്ചിടൂ, വരുന്നത് അതിശക്തമായ മഴ; ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെ ജനങ്ങളോട് ഇന്‍ഡോറില്‍ തുടരാന്‍ നിര്‍ദ്ദേശവുമായി വിദഗ്ധര്‍; സ്‌കോട്ട്‌ലണ്ടില്‍ കാറ്റ് 85 എംപിഎച്ച് വേഗത കടക്കും; ന്യൂകാസിലിന് അപ്പുറം യാത്ര വേണ്ടെന്ന് റെയില്‍ കമ്പനി

കാലാവസ്ഥ മോശമാകുന്നതിനാല്‍ ട്രെയിന്‍ യാത്രകളില്‍ തടസ്സം നേരിടുമെന്ന് നെറ്റ്‌വര്‍ക്ക് റെയില്‍

ബ്രിട്ടനിലെ കാലാവസ്ഥ മാറ്റിമറിക്കാന്‍ ഫ്‌ളോറിസ് കൊടുങ്കാറ്റ്. 85 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന് ഉറപ്പായതോടെ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. ജനങ്ങള്‍ പരമാവധി ഇന്‍ഡോറുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. 

2024-25 വര്‍ഷത്തെ ആറാമത്തെ പേരിട്ട കൊടുങ്കാറ്റാണ് ഫ്‌ളോറിസ്. തിങ്കളാഴ്ച കൊടുങ്കാറ്റിന്റെ പ്രഭാവം രാജ്യം അറിയുമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. സ്‌കോട്ട്‌ലണ്ടിലാണ് ഏറ്റവും കൂടുതല്‍ സാധ്യത. രാവിലെ 10 മുതല്‍ രാത്രി 10 വരെ ഇവരെ ജീവന് അപകടം സൃഷ്ടിക്കുന്ന അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. 

സൗത്ത് മേഖലയില്‍ മാഞ്ചസ്റ്റര്‍ വരെയും, നോര്‍ത്ത് വെയില്‍സ് വരെയും കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെയും മുന്നറിയിപ്പ് നിലവിലുണ്ട്. 

തിങ്കളാഴ്ച യുകെയിലെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ കാറ്റും, കനത്ത മഴയുമാണ് ഫ്‌ളോറിസ് കൊടുങ്കാറ്റ് എത്തിക്കുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. കാലാവസ്ഥയെ നേരിടാന്‍ തയ്യാറായിരിക്കുകയും, ഉപദേശങ്ങള്‍ക്കനുസരിച്ച് വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. 

വാതിലും, ജനലും അടച്ചിടുകയും, വാഹനങ്ങള്‍ ഗാരേജില്‍ പാര്‍ക്ക് ചെയ്യുകയും വേണം. പറക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സുരക്ഷിതമാക്കി വെയ്ക്കാനും, പരമാവധി ഇന്‍ഡോറുകളില്‍ തുടരാനുമാണ് നിര്‍ദ്ദേശം. ഇതിനിടെ കാലാവസ്ഥ മോശമാകുന്നതിനാല്‍ ട്രെയിന്‍ യാത്രകളില്‍ തടസ്സം നേരിടുമെന്ന് നെറ്റ്‌വര്‍ക്ക് റെയില്‍ മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.