സ്വന്തം നാട്ടില്‍ വിദേശത്ത് നിന്നും അനധികൃതമായി എത്തിയവരുടെ പേരില്‍ പരസ്പരം തമ്മില്‍ തല്ലുക. വിദേശത്ത് നിന്നും എത്തിയവര്‍ ഇത് കണ്ട് സന്തോഷപൂര്‍വ്വം ഫോട്ടോയെടുത്ത് പ്രോത്സാഹിപ്പിക്കുക. ബ്രിട്ടന്‍ ഇന്ന് നേരിടുന്ന വെല്ലുവിളിയുടെ നേര്‍ചിത്രമാണ് ഇത്.
അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിട്ടുള്ള ലണ്ടന്‍ ഹോട്ടലിന് പുറത്താണ് വംശീയവിരുദ്ധ പ്രതിഷേധക്കാരും, എതിര്‍ത്ത് പ്രതിഷേധിക്കുന്നവരും ഒത്തുചേര്‍ന്നത്. നോര്‍ത്ത് ലണ്ടന്‍ ഐലിംഗ്ടണിലെ തിസില്‍ സിറ്റി ബാര്‍ബിക്കന്‍ ഹോട്ടലിന് സമീപമായി ഇരുസംഘങ്ങളുടെയും പ്രതിഷേധം.
ഇരുവിഭാഗവും തമ്മിലടിച്ചതോടെ നിരവധി പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. വംശവെറിക്ക് എതിരായ പ്രതിഷേധക്കാരുടെ എണ്ണമേറിയതിന് പിന്നില്‍ ലേബര്‍ ഗവണ്‍മെന്റും ട്രേഡ് യൂണിയനുകളുമാണെന്ന് മറുപ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍ ഈ കാഴ്ചകള്‍ കണ്ട് ഹോട്ടലുകളിലെ ജനലുകളില്‍ കുടിയേറ്റക്കാര്‍ ചിരിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന അവസ്ഥയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.