CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 32 Minutes 32 Seconds Ago
Breaking Now

50 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി തുറിച്ചുനോക്കുന്നു; റേച്ചല്‍ റീവ്‌സിന് ഇനിയും വരേണ്ടി വരും, വമ്പന്‍ നികുതി വര്‍ദ്ധനവുകളുമായി; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍; പിടിച്ചുനില്‍ക്കാന്‍ ഇന്‍കം ടാക്‌സ് വരെ കൂട്ടേണ്ടി വന്നാല്‍ ചാന്‍സലറുടെ സ്ഥാനം പടിക്ക് പുറത്ത്?

ലേബറിന്റെ സാമ്പത്തിക കെടുകാര്യസ്ഥത രാജ്യത്തിന്റെ ഖജനാവില്‍ ദ്വാരം സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ്

നികുതി കൂട്ടി ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കില്ലെന്ന വാഗ്ദാനം പാലിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് പാടുപെടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. 50 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുമ്പോള്‍ നികുതികള്‍ കുത്തനെ കൂട്ടാതെ ചാന്‍സലര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതാകുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസേര്‍ച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 

അടുത്ത ദശകത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്‍കം ടാക്‌സില്‍ 5 പെന്‍സിന് തുല്യമായ തുക കൂട്ടേണ്ടി വരുമെന്നാണ് ഈ ബുദ്ധികേന്ദ്രം വ്യക്തമാക്കുന്നത്. സ്വയം പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങള്‍ പാലിക്കാന്‍ ഇത് വേണ്ടിവരും. കഴിഞ്ഞ വര്‍ഷം കേവലം 9.9 ബില്ല്യണ്‍ പൗണ്ടിന്റെ പ്രഖ്യാപനങ്ങള്‍ക്കാണ് അവസരം ലഭിച്ചതെങ്കില്‍, ഇക്കുറി അതിന് പോലുമുള്ള സാഹചര്യമില്ലെന്നതാണ് സ്ഥിതി. 

41.2 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് കമ്മിയാണ് രാജ്യം നേരിടുന്നത്. ഈ വിടവ് നികത്താന്‍ വാര്‍ഷിക നിരക്കില്‍ 51 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തുകയോ, 2029/30-നകം ചെലവ് കുറയ്ക്കുകയോ ചെയ്യേണ്ടി വരും. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള നികുതികളാണ് റീവ്‌സ് പ്രഖ്യാപിച്ചത്. 

ഇനിയൊരിക്കലും ഇത്തരം നികുതി വര്‍ദ്ധന ഉണ്ടാകില്ലെന്ന് റീവ്‌സ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ വാക്ക് പാലിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് ലേബര്‍ ഗവണ്‍മെന്റ് രാജ്യത്തെ കൊണ്ടെത്തിച്ചത്. ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍ കൃത്യമായിട്ടുള്ള സാമ്പത്തിക പദ്ധതിയില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. 

ലേബറിന്റെ സാമ്പത്തിക കെടുകാര്യസ്ഥത രാജ്യത്തിന്റെ ഖജനാവില്‍ ദ്വാരം സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു. ഇതിന് പകരം നല്‍കാന്‍ കൂടുതല്‍ നികുതി നല്‍കേണ്ട അവസ്ഥയാണ്. ലേബര്‍ എന്നും നികുതി വര്‍ദ്ധനയുടെ ലിവറാണ് പ്രയോഗിക്കുന്നത്. ബിസിനസ്സുകള്‍ അടയ്ക്കുന്നു. തൊഴിലില്ലായ്മ ഉയരുന്നു, പണപ്പെരുപ്പം ഇരട്ടിയായി, സമ്പദ് വ്യവസ്ഥ ചുരുങ്ങുന്നു, സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.