CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 33 Seconds Ago
Breaking Now

അഞ്ച് ദിവസത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക്; പ്രത്യാഘാതം വെളിപ്പെടുത്തി എന്‍എച്ച്എസ് കണക്കുകള്‍; കഴിഞ്ഞ വര്‍ഷത്തെ സമരത്തേക്കാള്‍ പതിനായിരത്തിലേറെ രോഗികള്‍ക്ക് പരിചരണം നിലനിര്‍ത്തിയെന്ന് പ്രാഥമിക ഡാറ്റ

77,000 റസിഡന്റ് ഡോക്ടര്‍മാര്‍ ആശുപത്രികളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസുകളിലും ജോലി ചെയ്തിരുന്നു

എന്‍എച്ച്എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് ഗവണ്‍മെന്റിനെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. യൂണിയന്‍ അനുകൂലികളായ ലേബര്‍ ഭരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത് ഇവരെ സ്വാഭാവികമായും രോഷത്തിലാക്കി. ഇപ്പോള്‍ സമരങ്ങളുടെ പ്രത്യാഘാതം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ സമരങ്ങളെ അപേക്ഷിച്ച് ഇക്കുറി റസിഡന്റ് ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തില്‍ താഴെ മാത്രമാണ് പണിമുടക്കിയത്. 93% പ്ലാന്‍ ചെയ്ത ഓപ്പറേഷനും, ടെസ്റ്റും, പ്രൊസീജ്യറുകളും സമരം നടന്ന ദിവസങ്ങളില്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നാണ് പ്രാഥമിക ഡാറ്റ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ സമരഘട്ടത്തില്‍ നിന്നും പതിനായിരത്തിലേറെ രോഗികള്‍ക്ക് അധികമായി ചികിത്സ നല്‍കാന്‍ എന്‍എച്ച്എസിന് സാധിച്ചു. അഞ്ച് ദിവസം നീണ്ട പണിമുടക്ക് ബുധനാഴ്ച രാവിലെയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചത്. 

അതസമയം സമരത്തിനിടെ രോഗികള്‍ ആശുപത്രികളില്‍ എത്തുന്നതില്‍ 7.5% കുറവും രേഖപ്പെടുത്തി. എന്‍എച്ച്എസിന്റെ പ്രാഥമിക പരിശോധന പ്രകാരമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. 

ഈ ഘട്ടത്തില്‍ 77,000 റസിഡന്റ് ഡോക്ടര്‍മാര്‍ ആശുപത്രികളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസുകളിലും ജോലി ചെയ്തിരുന്നു. ഇതോടെ എന്‍എച്ച്എസില്‍ പകുതിയോളം ഡോക്ടര്‍മാര്‍ സേവനത്തിലുണഅടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.