CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 17 Seconds Ago
Breaking Now

യുകെയില്‍ വാഹന അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ സംസ്‌കാരം ഷാര്‍ജയില്‍ ; അനുമതി ലഭിച്ചതായി കുടുംബം

ജെഫേഴ്സന്റെ മാതാപിതാക്കളും സഹോദരങ്ങളും ഷാര്‍ജയിലാണ് താമസിക്കുന്നത്.

യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച യുഎഇയില്‍ ജനിച്ചുവളര്‍ന്ന മലയാളി വിദ്യാര്‍ത്ഥി ജെഫേഴ്സന്റെ (27) മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും.യുഎഇ അധികൃതര്‍ കുടുംബത്തിന് അനുമതി നല്‍കി. ജെഫേഴ്സന്റെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ അനുമതികള്‍ കുടുംബത്തിന് ലഭിച്ചതായി ജെഫേഴ്സന്റെ പിതാവ് ജസ്റ്റിന്‍ അറിയിച്ചു.ജെഫേഴ്‌സണ്‍ ജനിച്ചു വളര്‍ന്ന ഷാര്‍ജയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. 

ജെഫേഴ്സന്റെ മാതാപിതാക്കളും സഹോദരങ്ങളും ഷാര്‍ജയിലാണ് താമസിക്കുന്നത്. ഇക്കാര്യത്തില്‍ സഹായിച്ച ഷാര്‍ജ സര്‍ക്കാരിന്റെയും യുകെയിലെ യുഎഇ എംബസിയിലെയും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും ജസ്റ്റിന്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ജെഫ്േഴ്‌സന്റെ മൃതദേഹം യു എ യിലെത്തിക്കും.

33 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ജസ്റ്റിന്‍, ഷാര്‍ജ സര്‍ക്കാരില്‍ സീനിയര്‍ അക്കൗണ്ടന്റാണ്.

ഷാര്‍ജയിലെ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ജെഫേഴ്‌സണ്‍ യു കെ യിലെ കോവെന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്രാഫിക് ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടുന്നതിന് വേണ്ടിയാണ് യുകെയിലേക്ക് താമസം മാറിയത്. ജൂലൈ 25 ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബൈക്ക് അപകടത്തില്‍ പെട്ടത്.ഷാര്‍ജയില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജുവിന്‍, ബെംഗളൂരുവില്‍ ഓഡിറ്ററായ ജൊനാഥന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.