CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 47 Minutes 15 Seconds Ago
Breaking Now

ഡോക്ടര്‍മാര്‍ പണിനിര്‍ത്തി പോകും; അഞ്ചിലൊന്ന് ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി കണക്കുകള്‍; എട്ടില്‍ ഒരാള്‍ വീതം രാജ്യം വിട്ട് വിദേശത്തേക്ക് ജോലി തേടി പോകും?

മറ്റ് രാജ്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കുന്നുവെന്നാണ് ഇവര്‍ പറയുന്ന പ്രധാന കാരണം

ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് താല്‍പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. അഞ്ചിലൊന്ന് ഡോക്ടര്‍മാരും യുകെയില്‍ ജോലി അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. എട്ടില്‍ ഒരാള്‍ വീതം രാജ്യം വിട്ട് വിദേശത്തേക്ക് ജോലി തേടി പോകാനാണ് ആലോചിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മീഷന്‍ ചെയ്ത ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഡോക്ടര്‍മാരെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ അപകടത്തിലാകുമെന്ന് ജിഎംസി മുന്നറിയിപ്പ് നല്‍കുന്നു. 

2029 ജൂലൈ മാസത്തോടെ 92% രോഗികള്‍ക്കും പതിവ് ആശുപത്രി ചികിത്സകള്‍ 18 ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. 'ജോലിക്കാരെ പിടിച്ചുനിര്‍ത്താന്‍ പരാജയപ്പെടുന്നത് ഗവണ്‍മെന്റിന്റെ ലക്ഷ്യങ്ങളും, വെയ്റ്റിംഗ് സമയം കുറച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ക്കും ഭീഷണിയാണ്', ജിഎംസി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

മറ്റ് രാജ്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കുന്നുവെന്നാണ് ഇവര്‍ പറയുന്ന പ്രധാന കാരണം. മെച്ചപ്പെട്ട വരുമാനമാണ് രാജ്യം ഉപേക്ഷിക്കാനുള്ള രണ്ടാമത്തെ കാരണമായി പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.