CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Minutes 34 Seconds Ago
Breaking Now

ദാ അടുത്തത്! കൗണ്‍സില്‍ ടാക്‌സുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കും; ആഞ്ചെല റെയ്‌നറുടെ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ കൗണ്‍സില്‍ നികുതി പിഴിയാന്‍ നീക്കം; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തിരിച്ചടി സമ്മാനിക്കും

ഫണ്ടിംഗ് മാറ്റങ്ങള്‍ വരുത്തിയാല്‍ ഇംഗ്ലണ്ടിലെ കാല്‍ ശതമാനം കൗണ്‍സിലുകള്‍ക്കും ധനനഷ്ടം നേരിടുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ്

ഇനി എന്താണ് കൂട്ടാന്‍ ബാക്കിയുള്ളത്? കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സകല ബില്ലുകളും വര്‍ദ്ധിച്ചിരുന്നു. കൗണ്‍സില്‍ ടാക്‌സും ഇതില്‍ പെടും. ലേബര്‍ ഭരിച്ച് പാപ്പരാക്കിയ കൗണ്‍സിലുകളില്‍ വായിതോന്നിയ നിലയിലാണ് നികുതി കൂട്ടിയത്. എന്നിട്ടും സേവനങ്ങള്‍ മെച്ചപ്പെടുന്നതൊന്നും കാണാനുമില്ല. 

ഇതിനിടയിലാണ് വീണ്ടും കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുടെ പദ്ധതികള്‍ക്ക് ഫണ്ടിംഗ് കണ്ടെത്താനാണ് പുതിയ നീക്കം. ദരിദ്ര മേഖലകള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് നല്‍കാനായി ധനിക കുടുംബങ്ങള്‍ വസിക്കുന്ന മേഖലകളില്‍ കൗണ്‍സില്‍ ടാക്‌സ് കുത്തനെ കൂട്ടാനാണ് പദ്ധതി. 

ഇതിന് പുറമെ ലണ്ടന്‍, മറ്റ് ഹോം കൗണ്ടികള്‍ എന്നിവിടങ്ങളിലെ കൗണ്‍സിലുകള്‍ തങ്ങളുടെ ബജറ്റ് വെട്ടിക്കുറയ്‌ക്കേണ്ടി വരികയും ചെയ്യും. മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് എന്നിവിടങ്ങളിലും നികുതി കൂട്ടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടിംഗിലെ വ്യത്യാസങ്ങള്‍ തിരുത്താനുള്ള മന്ത്രിമാരുടെ ശ്രമമാണ് പുതിയ പാരയുമായി വരുന്നതിന് പിന്നില്‍. 

ഫണ്ടിംഗ് മാറ്റങ്ങള്‍ വരുത്തിയാല്‍ ഇംഗ്ലണ്ടിലെ കാല്‍ ശതമാനം കൗണ്‍സിലുകള്‍ക്കും ധനനഷ്ടം നേരിടുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. അതേസമയം ധനിക മേഖലകളില്‍ നികുതി കൂട്ടുന്നതിനൊപ്പം ബജറ്റ് കുറയ്ക്കുകയും ചെയ്യുന്നത് ബിന്‍ കളക്ഷനെയും, പ്രായമായവരുടെ പരിചരണത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.