CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 45 Seconds Ago
Breaking Now

മലയാളി യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; 26 കാരന്റെ മരണത്തില്‍ ഞെട്ടി പ്രിയപ്പെട്ടവര്‍

റോഥര്‍ഹാമിലെ താമസ സ്ഥലത്താണ് കെയര്‍ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയാളി യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ സൗത്ത് യോര്‍ക്ക്ഷെയറിന് സമീപമുള്ള റോഥര്‍ഹാമിലെ താമസ സ്ഥലത്താണ് കെയര്‍ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെയാണ് (26) ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് കെയര്‍ ഹോം ജീവനക്കാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. യുകെയില്‍ സ്ഥിര ജോലി ലഭിച്ചിരിക്കേ പെട്ടെന്നുള്ള ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് ബ്രന്ധുക്കള്‍.

ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെക്സ്ബെറോ പൊലീസ് ഉടന്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം. 2021ല്‍ ഭാര്യ അഷ്ടമി സതീഷ് വിദ്യാര്‍ത്ഥി വീസയില്‍ യുകെയിലെത്തിയതിനെ തുടര്‍ന്നാണ് വൈഷ്ണവും യുകെയിലെത്തുന്നത്. തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് കെയര്‍ ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വീസ ലഭിക്കുന്നത് . കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി മെക്സ്ബറോ പൊലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.

തുടര്‍ന്ന് നാട്ടിലെ ബന്ധുക്കള്‍ യുകെയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ബന്ധപ്പെട്ടതോടെ മരണ വിവരം കഴിഞ്ഞ ദിവസം യുകെ മലയാളികളും അറിഞ്ഞത്. ഭാര്യ അഷ്ടമി അവധിയെ തുടര്‍ന്ന് നാട്ടിലാണുള്ളത്. മൃതദേഹം ഡോണ്‍കാസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് വിവരം.

ചിറയിന്‍കീഴ് ഞാറയില്‍കോണം കുടവൂര്‍ വടക്കേവീട്ടില്‍ വേണുഗോപാല്‍, ബേബി ദമ്പതികളുടെ മകനാണ്. വിഷ്ണുവാണ് ഏക സഹോദരന്‍.




കൂടുതല്‍വാര്‍ത്തകള്‍.