ഖുറാന്‍ പഠിപ്പിക്കാന്‍ വീടുകളിലെത്തി മുസ്ലീം പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്വകാര്യ ട്യൂട്ടര്‍ക്ക് ജയില്‍ശിക്ഷ. ഇരകളില്‍ ഒരാള്‍ ധൈര്യപൂര്‍വ്വം തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് ഉസ്താദ് പിടിയിലായത്.
38-കാരന്‍ ഉമര്‍ ഇഖ്ബാലാണ് എട്ട് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ വേട്ടയാടിയത്. 10 വര്‍ഷത്തോളമായി കണക്കും, ഖുറാനും പഠിപ്പിക്കാന്‍ ഇയാള്‍ ഇരകളുടെ അരികിലെത്തിയിരുന്നു. ഈ ഘട്ടത്തിലാണ് വീടുകളില്‍ പഠനത്തിനിടെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.
ഇരകളില്‍ ഒരാളായ 15-കാരി തനിക്ക് നേരിട്ട അനുഭവം പോലീസിനോട് ധൈര്യത്തോടെ വെളിപ്പെടുത്തിയതോടെയാണ് ഇഖ്ബാല്‍ കുടുങ്ങിയത്. മാഞ്ചസ്റ്റര്‍ ചീതാം ഹില്ലില്‍ നിന്നുള്ള ഇഖ്ബാലിന് ഇപ്പോള്‍ 14 വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. 11 വര്‍ഷം ജയിലിലും 3 മുന്ന് വര്‍ഷം ലൈസന്‍സിലുമാണ് ശിക്ഷ അനുഭവിക്കേണ്ടത്.
മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് നാല് ആഴ്ചത്തെ വിചാരണയ്ക്ക് ഒടുവില്‍ ശിക്ഷ വിധിക്കുന്നത്. 30 ലൈംഗിക അതിക്രമ കേസുകളില്‍ 29 കേസും ശരിയായി കണ്ടെത്തി. വര്‍ഷങ്ങളോളം ഉസ്താദിന്റെ അക്രമത്തിന് ഇരയായ പെണ്‍കുട്ടി ഇത് തന്റെ തെറ്റാണെന്ന് കരുതി ഒതുങ്ങി ഇരിക്കുകയായിരുന്നു. എന്നാല്‍ 15-ാം വയസ്സില്‍ പെണ്‍കുട്ടി വിവരം പോലീസിനെ അറിയിച്ചു.
ഇതോടെയാണ് 2020 ഒക്ടോബറില്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ഇതില്‍ നാല് ഇരകള്‍ കൂടി രംഗത്തെത്തി. ഇതിലൊരു കുട്ടിക്ക് എട്ടാം വയസ്സ് മുതല്‍ പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു. നല്ല കുടുംബങ്ങളില്‍ നിന്നും മുസ്ലീം പെണ്‍കുട്ടികളാണ് മതപഠനത്തിന്റെ പേരില്‍ ഇത്തരം പീഡനത്തിന് ഇരയായതെന്ന് പോലീസ് വ്യക്തമാക്കി. വിശ്വാസം മുതലെടുത്ത് ഇഖ്ബാല്‍ അക്രമം അഴിച്ചുവിടുകയായിരുന്നുയ