CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 8 Minutes 52 Seconds Ago
Breaking Now

'ഇന്ത്യ-യുഎസ് ബന്ധത്തെ ട്രംപ് പ്രതിസന്ധിയിലാക്കി, മോദി മുട്ടുമടക്കരുത്'; പിന്തുണയുമായി യുഎസ് മുന്‍ നയതന്ത്രജ്ഞന്‍

ഇന്ത്യ-യുഎസ് ബന്ധം ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ പ്രതിസന്ധിയിലായി എന്നാണ് കുര്‍ട് ക്യാംപെല്‍ പറയുന്നത്.

50 ശതമാനം താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയെ പിന്തുണച്ചും ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചും മുന്‍ അമേരിക്കന്‍ സെനറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുര്‍ട് ക്യാംപെല്‍. ട്രംപിന്റെ നിലപാട് ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതിസന്ധിയിലാക്കിയെന്നും മോദി ഒരിക്കലും ട്രംപിന് മുന്‍പില്‍ മുട്ടുമടക്കരുതെന്നും കുര്‍ട് ക്യാംപെല്‍ പറഞ്ഞു. 

ഇന്ത്യ-യുഎസ് ബന്ധം ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ പ്രതിസന്ധിയിലായി എന്നാണ് കുര്‍ട് ക്യാംപെല്‍ പറയുന്നത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം ഇന്ത്യയുമായിട്ടുള്ളതായിരുന്നു. എന്നാല്‍ അവയെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ട്രംപ് ഇന്ത്യയെയും മോദിയെയും പറ്റി സംസാരിച്ച രീതി, അത് ഇന്ത്യന്‍ സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കി' എന്നാണ് ക്യാംപെല്‍ പറഞ്ഞത്. മോദി ഒരിക്കലും ട്രംപിന്റെ മുന്‍പില്‍ മുട്ടുമടക്കരുത് എന്നും ക്യാംപെല്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമെ ഇന്ത്യ-റഷ്യ ബന്ധത്തെപ്പറ്റിയും ക്യാംപെല്‍ അഭിപ്രായപ്പെട്ടു. റഷ്യയുമായുള്ള ബന്ധത്തെച്ചൊല്ലി ഇന്ത്യന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് അമേരിക്കയ്ക്ക് ഗുണം ചെയ്യില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയോട് റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ അവര്‍ അത് കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവെച്ചിരിക്കുകയാണ് അമേരിക്ക. താരിഫുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഉണ്ടാകില്ലെന്ന് ട്രംപ് മറുപടി പറഞ്ഞതായാണ് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.