CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 3 Seconds Ago
Breaking Now

റിഫോം യുകെയുടെ ഇമിഗ്രേഷന്‍ പദ്ധതികള്‍ വംശവെറി; കടന്നാക്രമിച്ച് മുഖം മെച്ചപ്പെടുത്താന്‍ സ്റ്റാര്‍മര്‍; ഫരാഗിന്റെ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ പിച്ചിചീന്തുമെന്ന് പ്രധാനമന്ത്രി; കുടിയേറ്റം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന വോട്ടര്‍മാരെ അപമാനിക്കുന്നുവെന്ന് ഫരാഗിന്റെ മറുപടി

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുമെന്നാണ് ഫരാഗിന്റെ പദ്ധതി

ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ റിഫോം യുകെയുടെ ഇമിഗ്രേഷന്‍ പദ്ധതികളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ രക്ഷാപ്രവര്‍ത്തനം. നിഗല്‍ ഫരാഗിന്റെ പദ്ധതികള്‍ വംശവെറി നിറഞ്ഞവയാണെന്ന് ആരോപിച്ചാണ് സ്റ്റാര്‍മര്‍ വേദിയിലെത്തിയത്. ബ്രിട്ടനില്‍ താമസിക്കുന്ന ആയിരങ്ങളുടെ അവകാശങ്ങള്‍ എടുത്ത് കളയുമെന്നാണ് റിഫോം യുകെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുമെന്നാണ് ഫരാഗിന്റെ പദ്ധതി. എന്നാല്‍ ബ്രിട്ടനില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത് കഠിനാധ്വാനം ചെയ്ത കുടുംബങ്ങള്‍ക്കെതിരായ നടപടി രാജ്യത്തെ കീറിമുറിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. അതേസമയം ഇമിഗ്രേഷന്‍ മാറ്റങ്ങളുടെ വേഗതക്കുറവ് ആളുകളെ റിഫോമിന് വോട്ട് ചെയ്യിക്കുമെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും സ്റ്റാര്‍മര്‍ സമ്മതിച്ചു. 

റിഫോമിന് വോട്ട് ചെയ്യാന്‍ ഒരുങ്ങുന്ന വോട്ടര്‍മാരെ ബന്ധപ്പെടാനാണ് ലേബര്‍ പദ്ധതി. ബ്രക്‌സിറ്റ്, ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പോലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുകയാണ് ഉദ്ദേശം. വരും ദിവസങ്ങളില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും, ഹോം സെക്രട്ടറി ഷബാനാ മഹ്മൂദും ഫരാഗിനെതിരായ അക്രമം കടുപ്പിക്കുമെന്നാണ് സൂചന. 

എന്നാല്‍ തന്റെ പദ്ധതികളെ വംശവെറിയെന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ഇമിഗ്രേഷന്‍ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വോട്ടര്‍മാരെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് നിഗല്‍ ഫരാഗ് തിരിച്ചടിച്ചു. കൂട്ടക്കുടിയേറ്റം അവസാനിക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് പ്രധാനമന്ത്രി അപമാനിക്കുന്നത്. സമയപരിധി വെച്ച് ബ്രിട്ടനിലെത്തുന്ന ആര്‍ക്കും ഇവിടെ താമസിക്കാമെന്നാണ് സ്റ്റാര്‍മര്‍ കരുതുന്നത്. ലേബര്‍ അതിര്‍ത്തി നിയന്ത്രണത്തില്‍ വിശ്വസിക്കുന്നില്ല, ഇത് ചെയ്യുന്നവരെ വംശവെറിയന്‍മാരാക്കുകയും ചെയ്യും, ഫരാഗ് മറുപടിയില്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.