CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 4 Seconds Ago
Breaking Now

ഇടിഞ്ഞുപൊളിഞ്ഞ് സ്റ്റാര്‍മറുടെ ജനപ്രീതി, ഇനിയൊരു മടങ്ങിവരവില്ലെന്ന് വിദഗ്ധര്‍; 2029ന് മുന്‍പ് സമ്പദ് വ്യവസ്ഥയും, വെയ്റ്റും ലിസ്റ്റും ശരിയാക്കാന്‍ സ്റ്റാര്‍മര്‍ പോരാ; നേതൃപോരാട്ടത്തിന് ഇറങ്ങാന്‍ ശ്രമിച്ച മാഞ്ചസ്റ്റര്‍ മേയര്‍ ബേണ്‍ഹാം സ്വരംമാറ്റി

തന്റെ വിമര്‍ശകരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഒപ്പം നിര്‍ത്താനാണ് കീര്‍ സ്റ്റാര്‍മറുടെ ശ്രമം

ഏറ്റവും താഴ്ന്ന റേറ്റിംഗില്‍ എത്തിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ബ്രിട്ടനിലെ മുന്‍നിര ഇലക്ഷന്‍ ഗുരു പ്രൊഫ. ജോണ്‍ കര്‍ട്ടിസ്. ലേബര്‍ പാര്‍ട്ടിയുടെ അവസ്ഥ അധികാരത്തിലെത്തി 15 മാസം പിന്നിടുമ്പോള്‍ ദുരന്തസമാനമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്റ്റാര്‍മറുടെ മനസ്സിലിരുപ്പ് എന്താണെന്ന് പോലും വോട്ടര്‍മാര്‍ക്ക് മനസ്സിലാകുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി. 

'2029-നകം സമ്പദ് വ്യവസ്ഥ സ്ഥിതി മെച്ചപ്പെടുത്തണം, വെയ്റ്റിംഗ് ലിസ്റ്റും ചുരുങ്ങണം', ഇത് രണ്ടും സംഭവിച്ചാല്‍ ലേബറിന് ഒരു തിരിച്ചുവരവ് സാധ്യത അവശേഷിക്കുന്നുവെന്ന് പ്രൊഫ. ജോണ്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ നിലവിലെ ശോചനീയാവസ്ഥയില്‍ നിന്നും ഇത്തരമൊരു മുന്നേറ്റം സൃഷ്ടിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ക്കുള്ള കഴിവിനെ കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. 

ഈ സംശയം വ്യാപകമാകുമ്പോള്‍ സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലേബര്‍ കോണ്‍ഫറന്‍സിനിടെ അദ്ദേഹം ഇതില്‍ നിന്നും പിന്‍വാങ്ങി ഞെട്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയാകാനുള്ള ശരിയായ വ്യക്തി കീര്‍ സ്റ്റാര്‍മര്‍ തന്നെയാണെന്നാണ് ബേണ്‍ഹാം ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്. 

ലേബര്‍ നേതൃത്വത്തിനെതിരെയും, സ്റ്റാര്‍മറുടെ ഭരണത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് ഈ മയപ്പെടല്‍. ഞായറാഴ്ച വരെ എതിര്‍ത്ത ശേഷം തിങ്കളാഴ്ച പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കി ബേണ്‍ഹാം കളം മാറ്റി ചവിട്ടി.

തന്റെ വിമര്‍ശകരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഒപ്പം നിര്‍ത്താനാണ് കീര്‍ സ്റ്റാര്‍മറുടെ ശ്രമം. വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയാണ് തീവ്രവലത് പക്ഷം എറിയുന്ന വിത്തിന്റെ വളര്‍ച്ച തടയാന്‍ പരിഹാരമെന്ന് സ്റ്റാര്‍മര്‍ പാര്‍ട്ടി അംഗങ്ങളോട് പറയും. 




കൂടുതല്‍വാര്‍ത്തകള്‍.