CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 12 Seconds Ago
Breaking Now

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാതെ മുങ്ങിയ മൊഹ്‌സിന്‍ നഖ്വിയെ സ്വര്‍ണ മെഡല്‍ നല്‍കി ആദരിക്കാന്‍ പാകിസ്ഥാന്‍

നഖ്‌വിയുടെ നിലപാടുകള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്നാണ് പാകിസ്ഥാന്‍ വിലയിരുത്തുന്നത്.

ഏഷ്യാ കപ്പിലെ ട്രോഫി വിവാദങ്ങള്‍ക്കിടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ മൊഹ്‌സിന്‍ നഖ്‌വിക്ക് പാകിസ്ഥാന്റെ ആദരം. ഇന്ത്യക്കെതിരെ തത്വാധിഷ്ഠിതവും ധീരവുമായ നിലപാട് സ്വീകരിച്ച നഖ്‌വിക്ക് ഷഹീദ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ എക്‌സലന്‍സ് ഗോള്‍ഡ് മെഡലാണ് സമ്മാനിക്കാനാണ് തീരുമാനം.  നഖ്‌വിയുടെ നിലപാടുകള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്നാണ് പാകിസ്ഥാന്‍ വിലയിരുത്തുന്നത്.

സിന്ധ് ആന്‍ഡ് കറാച്ചി ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ, ഗുലാം അബ്ബാസ് ജമാലാണ് നഖ്വിക്ക് സുല്‍ഫിക്കര്‍ അലി ഭൂട്ടോ എക്‌സലന്‍സ് ഗോള്‍ഡ് മെഡല്‍ സമ്മാനിക്കണണെന്ന് ശുപാര്‍ശ ചെയ്തത്. കറാച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സല്‍ദാരി മുഖ്യാധ്യക്ഷനാകുന്ന ചടങ്ങിലായിരിക്കും സ്വര്‍ണമെഡല്‍ സമ്മാനിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ജേതാക്കളായ ഇന്ത്യ നഖ്‌വിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചിരുന്നു.

ഇതോടെ ട്രോഫിയും മെഡലുകളുമായി നഖ്‌വി സ്റ്റേഡിയം വിടുകയായിരുന്നു. നഖ്‌വിക്കെതിരെ ഐസിസിയില്‍ പരാതി നല്‍കാനാണ് ബിസിസിഐ തീരുമാനം. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷകാലത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ പാക് ആഭ്യന്തര മന്ത്രി കൂടിയായ നഖ്വി വിവാദ നായകനായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷനുമാണ് നഖ്വിയിപ്പോള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.