CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 47 Minutes 34 Seconds Ago
Breaking Now

സ്‌കൂളിലെ കംപ്യൂട്ടറില്‍ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്‍ ചോദിച്ചത് അടുത്തിരിക്കുന്ന കൂട്ടുകാരനെ എങ്ങനെ കൊല്ലാം ; എഐ പൊലീസിനെ അറിയിച്ചതോടെ കസ്റ്റഡിയിലെടുത്തു

ഡെലാന്‍ഡിലെ സൗത്ത് വെസ്റ്റേണ്‍ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.

സ്‌കൂളിലെ കംപ്യൂട്ടറില്‍ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്‍ ചോദിച്ച ചോദ്യം കേട്ട് അമ്പരന്ന് എഎ സംവിധാനം. ഒട്ടും വൈകാതെ സ്‌കൂള്‍ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കി, പിന്നാലെ വിദ്യാര്‍ത്ഥി പിടിയിലായി. ക്ലാസിനിടയില്‍ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നായിരുന്നു ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്റെ ചോദ്യം. ഡെലാന്‍ഡിലെ സൗത്ത് വെസ്റ്റേണ്‍ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.

സ്‌കൂളിലെ കംപ്യൂട്ടറില്‍ ലോഗിന്‍ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് 'ക്ലാസിനിടയില്‍വച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം' എന്ന് ചോദിക്കുകയായിരുന്നു. പക്ഷേ നിമിഷങ്ങള്‍ക്കകം സ്‌കൂള്‍ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിള്‍ എന്ന എഐ സംവിധാനം സ്‌കൂള്‍ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം അലര്‍ട്ട് ചെയ്തു. ഉടനെ തന്നെ പൊലീസ് എത്തി വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലില്‍ താന്‍ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി നല്‍കിയ മൊഴി. താന്‍ കൂട്ടുകാരനെ ട്രോള്‍ ചെയ്യുകയായിരുന്നു എന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സ്‌കൂള്‍ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും ഈ മൊഴി മുഖവിലക്കെടുത്തിട്ടില്ല. അമേരിക്കയില്‍ ആവര്‍ത്തിച്ച് വരുന്ന സ്‌കൂള്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയം പൊലീസും അധികൃതരും ഗൗരവത്തിലെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്ക് ശേഷം പൊലീസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.