സ്‌കൂളില്‍ വെച്ച് ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 35 വയസുകാരന്‍. പ്രതി സ്വകാര്യ സ്‌കൂളില്‍ കയറി ടോയ്ലറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു. ടോയ്‌ലറ്റില്‍ വച്ച് പെണ്‍കുട്ടിയെ പിടിച്ചു വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അധ്യാപികയോടാണ് സംഭവം ആദ്യം കുട്ടി പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. അധ്യാപികയാണ് സംഭവം പൊലീസിനെയും മാതാ പിതാക്കളെയും അറിയിച്ചത്. എന്നാല്‍, സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെടുന്ന ആളെ കണ്ട നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചുവെന്നും അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ജയ്പൂരില്‍ രണ്ട് ദിവസമായി കാണാതായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബാരനിലെ കെല്‍വാഡ ടൗണില്‍ താമസിക്കുന്ന പ്രീതി അഹേദിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പ്രീതി രണ്ട് ദിവസമായി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതെത്തുടര്‍ന്ന് പ്രീതിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രീതിയെ വീട്ടില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കോട്ടയിലെ ഒരു ഹോട്ടല്‍ മുറിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.