റീലുകളില്‍ അവതരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബം?ഗാളില്‍ 48കാരനായ യൂട്യൂബറും മകനും അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹരോവയില്‍ നിന്ന് 48 കാരനായ യൂട്യൂബര്‍ അരബിന്ദ് മൊണ്ഡാലും പ്രായപൂര്‍ത്തിയാകാത്ത മകനുമാണ് അറസ്റ്റിലായത്. പൊലീസുകാരന്റെ മകളാണ് അതിക്രമത്തിന് ഇരയായത്. ബസിര്‍ഹട്ട് സബ് ഡിവിഷണല്‍ കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മകനെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. മാസങ്ങള്‍ക്ക് മുമ്പ് അച്ഛനും മകനും 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമീപിച്ച് അവളുമായി ഷോര്‍ട്ട്‌സ് നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെണ്‍കുട്ടി അവരോടൊപ്പം ഷൂട്ടിംഗിനായി വിവിധ സ്ഥലങ്ങളിലേക്ക് പോയി. പെണ്‍കുട്ടി വസ്ത്രം മാറുമ്പോള്‍ രഹസ്യമായി അവളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും ലൈം?ഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മകന്‍ അവളെ വിവാഹം കഴിക്കുമെന്ന് പ്രേരിപ്പിച്ചുകൊണ്ട് അവളുടെ മുടിയില്‍ കുങ്കുമം പുരട്ടിയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അരബിന്ദുവിനെ വിശ്വസിച്ചാണ് കുടുംബം കുട്ടിയെ വിട്ടത്. എന്നാല്‍, കുട്ടി തുറന്നു പറയുന്നതുവരെ കുടുംബം വിഷയങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഹരോവ പോലീസ് സ്റ്റേഷന്‍ ഞായറാഴ്ച പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്‌കിറ്റുകള്‍ അവതരിപ്പിക്കുന്ന വീഡിയോകള്‍ക്കും ഷോര്‍ട്ട്‌സുകള്‍ക്കും വേണ്ടിയുള്ള രണ്ട് യൂട്യൂബ് ചാനലുകളും, ഹിന്ദി, ബംഗാളി ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രണ്ട് യൂട്യൂബ് ചാനലുകളും നടത്തുന്ന അരബിന്ദുവില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണുകളും ക്യാമറകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഇയാള്‍ക്ക് 43 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.