
















ലണ്ടന്‍ ഹെക്സ്റ്റബിളില്‍ താമസിച്ചിരുന്ന പുത്തന്‍വീട്ടില്‍ ജോഷി സ്റ്റീഫന്‍ നിര്യാതനായി.42 വയസായിരുന്നു. ഡാര്‍ട്ഫോര്‍ഡിലുള്ള സെന്റ് ആന്‍സ്ലം പള്ളിയില്‍ നിന്നും ഈമാസം 27ന് രാത്രി എട്ടു മണിക്കുള്ള കുര്‍ബാനയ്ക്കു ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ജോഷിയുടെ സൈക്കിള്‍ അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ശ്രദ്ധിച്ചിരുന്നയാളായിരുന്നു അന്തരിച്ച ജോഷി സ്റ്റീഫന്‍.
ബാംഗ്ലൂരില്‍ നിന്നുള്ള മലയാളിയാണ്. ബാംഗ്ലൂര്‍ രാമമൂര്‍ത്തി നഗറിലെ സെന്റ് മേരീസ് സീറോ മലബാര്‍ പള്ളി ഇടവകാംഗമാണ്. എഫ് ഐ എസ് ഗ്ലോബല്‍ എന്ന കമ്പനിയില്‍ കംപ്ലയന്‍സ് അനലിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. നിലവില്‍ സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹെക്സ്റ്റബിളില്‍ താമസിക്കുകയും സിറോ മലബാര്‍ സെന്റ് മാര്‍ക്ക് മിഷന്‍ ഇടവകാംഗവുമായിരുന്നു.
മാതാപിതാക്കള്‍: സ്റ്റീഫന്‍, മരീന പുത്തന്‍വീട്ടില്‍. സഹോദരന്‍ ജോണി