
















കാര്‍ഡിഫ്: കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്‍ഡിഫിലെ ക്ലിഫ്ടണ്‍ റോഡില്‍ താമസിച്ചുവരികയായിരുന്ന റെജി ജോര്‍ജ് (വയസ് 48) ഹൃദയാഘാതം മൂലം ചൊവ്വാഴ്ച ഉച്ചക്ക് മരണപ്പെട്ടു. മൂവാറ്റുപുഴയിലെ കയനാട് സ്വദേശിയായ റെജി തച്ചുകുന്നേല്‍ കുടുംബാംഗമാണ്. റെജിയുടെ സഹോദരന്‍ റിജോയും കുടുംബവും യുകെയില്‍ നിവാസികളാണ്. റെജിയുടെ മകന്‍ ആല്‍ബി ( 16) കൂടെ താമസിക്കുന്നു. റെജിയുടെ ഭൗതീക ശരീരം നാട്ടില്‍ കൊണ്ടുപോകുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
സംസ്‌കാര തീയതി പിന്നീടറിയിക്കുന്നതായിരിക്കും.
റെജിയുടെ ആകസ്മിക വിയോഗത്തില്‍ യുക്മയുടെ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍, ട്രഷറര്‍ ഷീജോ വര്ഗീസ്, ചാരിറ്റി കോര്‍ഡിനേറ്റര്‍ അലക്‌സ് വര്ഗീസ്, ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിന്‍ ,കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ബിജു പോള്‍, സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറര്‍ ബിനോ ആന്റണി എന്നിവര്‍ അനുശോചനം അര്‍പ്പിച്ചു.