CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 2 Seconds Ago
Breaking Now

കാനഡയില്‍ ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍ കൊല്ലപ്പെട്ടു; മരണം അജ്ഞാതന്റെ മര്‍ദനമേറ്റ് ചികിത്സയിലിരിക്കെ

അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹം അഞ്ചാം ദിവസം മരിച്ചു.

കാനഡയിലെ എഡ്മണ്ടണില്‍ ഇന്ത്യന്‍ വംശജനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബിസിനസുകാരനായ അര്‍വി സിംഗ് സാഗു (55)ആണ് കൊല്ലപ്പെട്ടത്. പ്രതി കൈല്‍ പാപ്പിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിവസമാണ് അര്‍വി സിംഗ് സാഗു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മക്കളെ സഹായിക്കുന്നതിനും ജീവിത ചിലവുകളും ശവസംസ്‌കാര ചെലവുകളും വഹിക്കുന്നതിനുമായി അര്‍വി സിംഗ് സാഗുവിന്റെ സുഹൃത്ത് ഒരു ഫണ്ട് റൈസര്‍ ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 19 നാണ് സംഭവം നടന്നത്. രാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കാമുകിക്കൊപ്പം പാര്‍ക് ചെയ്ത തന്റെ കാറിലേക്ക് മടങ്ങുകയായിരുന്നു അര്‍വി സിംഗ് സാഗു. ഈ സമയത്താണ് തന്റെ കാറില്‍ കൈല്‍ പാപ്പിന്‍ മൂത്രമൊഴിക്കുന്നത് ഇദ്ദേഹം കണ്ടത്. ഇരുവരും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് വിവരം. 'ഹേയ്, നീ എന്താണ് ചെയ്യുന്നത്?' എന്ന് അര്‍വി സിംഗ് സാഗു, കൈല്‍ പാപ്പിനോട് ചോദിച്ചു. 'എനിക്ക് വേണ്ടതെന്തും ഞാന്‍ ചെയ്യും' എന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് പ്രതി നടന്നുവന്ന് അര്‍വി സിംഗ് സാഗുവിന്റെ തലയില്‍ ഇടിച്ചു.

അടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തിന്റെ ബോധം പോയി. ഭയന്ന കാമുകി, പിന്നാലെ പൊലീസിനെ വിളിച്ചു. അബോധാവസ്ഥയിലായിരുന്ന അര്‍വി സിംഗ് സാഗുവിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹം അഞ്ചാം ദിവസം മരിച്ചു. കൊല്ലപ്പെട്ട അര്‍വി സിംഗ് സാഗുവിന് രണ്ട് മക്കളുണ്ട്. ഇവരുടെ പഠനത്തിനും ജീവിത ചിലവിനുമായാണ് നല്ലവരായ മനുഷ്യരോട് സംഭാവന ആവശ്യപ്പെട്ട് അര്‍വി സിംഗ് സാഗുവിന്റെ അടുത്ത സുഹൃത്തായ വിന്‍സെന്റ് റാം രംഗത്ത് വന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.