
















യുകെ- യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ വൈദികനായ ഫാ. ജോസണ്‍ ജോണ്‍ ലണ്ടന്‍ സൗത്ത് ബാങ്ക് സര്‍വ്വകലാശാലയില്‍ നിന്ന് ചാപ്ലന്‍സില്‍ PG cert ഡിഗ്രി കരസ്ഥമാക്കി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ പന്തളം ആറ്റുവ, മാര്‍ .ബര്‍സൗമാ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് നന്നാട്ടു വടക്കേതില്‍ റവ. ഫാ. ജോസന്‍ ജോണ്‍ . കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി യുകെ-യിലെ പീറ്റര്‍ബ്രോ-ല്‍ കുടുംബസമേതം ആയി താമസിക്കുന്ന അച്ഛന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചു വരുന്നു.
റീനു രാജന്‍ സഹധര്‍മ്മിണിയും, ക്രിസ്റ്റോസ്, ക്രിസ്റ്റഫര്‍, അദീന എന്നിവര്‍ മക്കളുമാണ്.
പ്രിയപ്പെട്ട ജോസന്‍ അച്ഛന് ആശംസകള്‍ നേരുകയാണ് പ്രിയപ്പെട്ടവര്‍.