CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 17 Seconds Ago
Breaking Now

മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് പാക് സൈനിക വക്താവായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കണ്ണിറുക്കി കാണിച്ചു ; വിവാദം

ഇമ്രാന്‍ ഖാനെതിരെ പാക് സര്‍ക്കാരിന്റെ ആരോപണങ്ങളെക്കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം.

പത്ര സമ്മേളനത്തിനിടെയുണ്ടായ ഒരു ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകയോട് പാക് സൈനിക വക്താവായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കണ്ണിറുക്കി കാണിച്ചത് വിവാദമാകുന്നു. പാക് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനത്തിനിടെയാണ് പത്രപ്രവര്‍ത്തകയായ അബ്‌സ കോമന് നേരെ കണ്ണിറുക്കിയത്. തടവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയ ശേഷമായിരുന്നു ഈ പ്രവൃത്തി.

ഇമ്രാന്‍ ഖാനെതിരെ പാക് സര്‍ക്കാരിന്റെ ആരോപണങ്ങളെക്കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. 

ദേശീയ സുരക്ഷക്ക് ഭീഷണി, രാജ്യദ്രോഹി, ഇന്ത്യയുടെ കളിപ്പാവ തുടങ്ങിയ സൈന്യവും സര്‍ക്കാരും ഇമ്രാന്‍ ഖാനെതിരെ നടത്തിയ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നോ അതോ ഭാവിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം. ഇതിന് ഇമ്രാന്‍ ഖാന്‍ ഒരു മാനസിക രോഗിയാണ് എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ക്കുക എന്നായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മറുപടി. ഇത് പറഞ്ഞ ശേഷം അദ്ദേഹം ചിരിക്കുകയും ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ കണ്ണിറുക്കുകയും ചെയ്തു.

ഈ പ്രവര്‍ത്തിയാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തത്. കാമറയുടെ മുന്നില്‍ വെച്ച് പരസ്യമായി ഇത് സംഭവിക്കുന്നു. പാകിസ്താനില്‍ ജനാധിപത്യം അവസാനിച്ചു. പ്രധാനമന്ത്രി ഒരു കളിപ്പാവയാണ് എന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്മാന്‍ ഖാന്‍ ഒരു നര്‍സിസ്റ്റ് ആണെന്നും, സൈന്യത്തിനെതിരെ വിഷം പ്രചരിപ്പിക്കുന്നുവെന്നും അഹമ്മദ് ഷെരീഫ് ചൗധരി പത്രസമ്മേളത്തില്‍ ആരോപിച്ചു. ജയിലില്‍ സന്ദര്‍ശിക്കുന്നവരെ സൈന്യത്തിനെതിരെ വിഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് ചൗധരി ആരോപിച്ചു. സൈന്യത്തോടുള്ള ശത്രുത ആളിക്കത്തിക്കാന്‍ ഖാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്താന്‍ സൈന്യവും ജനങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാവല്‍പിണ്ടിയിലെ ആസ്ഥാനമുള്‍പ്പെടെയുള്ള സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ 2023 മെയ് 9-ലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഖാനാണെന്ന സൈന്യത്തിന്റെ ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു.  

 




കൂടുതല്‍വാര്‍ത്തകള്‍.