CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 58 Seconds Ago
Breaking Now

20ാമത് ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തി അരുണ്‍- അനുമോന്‍ ടീം ; അഡ്വാന്‍സ് കാറ്റഗറിയില്‍ ചാമ്പ്യന്‍മാരായി നിതിന്‍- സന്തോഷ് സഖ്യം

കാണികള്‍ക്കും കളിക്കാര്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നുകൊണ്ട് ഡെര്‍ബി ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച സ്മാഷ് 2026 ആശിഷ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശകരമായ സമാപനമായി. അന്തരിച്ച ആശിഷ് തങ്കച്ചന്റെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

മികച്ച മത്സരങ്ങളും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും കൊണ്ട് കളിക്കളം സജീവമായപ്പോള്‍ കാണികളും വിശിഷ്ടാതിഥികളും ആവേശക്കൊടുമുടിയിലെത്തി. യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലൊന്നെന്ന പ്രത്യേകതയോടെ കായികപ്രേമികളുടെ ഹൃദയം കീഴടക്കിയ സ്മാഷ് 2026 അതിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന ശക്തമായ സ്മാഷുകളും മികച്ച സംഘാടന മികവും കൊണ്ട് ശ്രദ്ധേയമായി.

അറുപത് ഡബിള്‍സ് ടീമുകളിലായി നൂറ്റി ഇരുപതോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റ് കൃത്യമായ ആസൂത്രണവും സമയനിഷ്ഠയുള്ള നടത്തിപ്പും കൊണ്ട് ഏവരുടെയും പ്രശംസ നേടി. രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ ആവേശകരമായ ഫൈനലുകളോടെയാണ് സമാപിച്ചത്.

ടൂര്‍ണമെന്റിലെ വിജയികളായ ടീമുകള്‍:

അഡ്വാന്‍സ് കാറ്റഗറിയില്‍ ചാമ്പ്യന്‍മാരായി ലൂട്ടനില്‍ നിന്നുള്ള നിതിന്‍- സന്തോഷ് സഖ്യം വാറ്റ്‌ഫോര്‍ഡില്‍ നിന്നുള്ള അനില്‍- പ്രസന്ന സഖ്യത്തെ പരാജയപ്പെടുത്തിയത്.

മൂന്നാം സ്ഥാനത്ത് വാക്കിങില്‍ നിന്നുള്ള ജോബി ഡെയിന്‍ സഖ്യം വിനൂപ് കെവിൻ സഖ്യത്തെ പരാജയപ്പെടുത്തി വിജയം നേടിയത്

ഇന്റര്‍മീഡിയറ്റ് വിഭാഗം മത്സരത്തില്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള അരുണും അനുമോനും ലിവര്‍പൂളില്‍ നിന്നുള്ള വിവേകും അലന്‍ സഖ്യത്തേയും പരാജയപ്പെടുത്തി വിജയ കിരീടം നേടി.

മൂന്നാം സ്ഥാനം അലി റാഫി ഡെര്‍ബിയയില്‍ നിന്നും നോട്ടിങ്ഹാമില്‍ നിന്നുള്ള ജോസഫ് ഡാനിയേല്‍ നാലാം സ്ഥാനവും നേടി.

കായികമികവും സൗഹൃദവും ഒരുമിച്ചുചേര്‍ന്ന ഈ ടൂര്‍ണമെന്റ് പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. 

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, സാന്‍ഡി സ്‌പോര്‍ട്‌സ് എന്നിവരാണ്.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.