CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 21 Seconds Ago
Breaking Now

ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന വാദങ്ങള്‍ തെറ്റ് ; ട്രംപിന്റെ നിഴലിലല്ല താനെന്ന് നെതന്യാഹു

ട്രംപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഇസ്രായേലിലും അമേരിക്കയിലും തെറ്റായ ധാരണകളാണ് നിലനില്‍ക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന വാദങ്ങള്‍ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി സ്വതന്ത്രമായാണ് ഇരു നേതാക്കളും തീരുമാനങ്ങളെടുക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. ജെറൂസലേമില്‍ നടന്ന ജെഎന്‍എസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രംപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഇസ്രായേലിലും അമേരിക്കയിലും തെറ്റായ ധാരണകളാണ് നിലനില്‍ക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. 'ട്രംപ് ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുന്നു എന്നാണ് അമേരിക്കക്കാര്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം പറയുന്നതനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രായേലിലെ പ്രചാരണം. ഇത് രണ്ടും ശരിയല്ല. ഞങ്ങള്‍ രണ്ട് സ്വതന്ത്ര രാജ്യങ്ങളുടെ നേതാക്കളാണ്. ഇസ്രായേലിന്റെ സുരക്ഷയും താല്പര്യങ്ങളുമാണ് എനിക്ക് പ്രധാനം,' നെതന്യാഹു വ്യക്തമാക്കി. പല പ്രധാന വിഷയങ്ങളിലും താനും ട്രംപും യോജിക്കാറുണ്ടെങ്കിലും ചില കാര്യങ്ങളില്‍ വിയോജിപ്പുകളുമുണ്ട്. പരസ്പര ബഹുമാനത്തിലാണ് ഇരുവര്‍ക്കുമിടയിലെ ബന്ധം നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.