CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 53 Minutes 51 Seconds Ago
Breaking Now

അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ പൗരത്വം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ കോണ്‍ഗ്രസ് നിയമ നിര്‍മ്മാണം നടത്തണമെന്ന് ട്രംപ്

'സുപ്രീം കോടതി ബര്‍ത്ത്റൈറ്റ് സിറ്റിസണ്‍ഷിപ്പ് നിലനിര്‍ത്തി, ഇത് നമ്മുടെ രാജ്യത്തിന് ദോഷകരമാണ്.

അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ പൗരത്വം നല്‍കുന്ന 'ജന്മാവകാശ പൗരത്വം'  നിര്‍ത്തലാക്കാന്‍ കോണ്‍ഗ്രസ് നിയമനിര്‍മ്മാണം നടത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരത്വ നിയമം നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ പുതിയ നീക്കം. അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നിലവിലുള്ള ഈ പൗരത്വ അവകാശം നിലനിര്‍ത്താന്‍ 6-3 ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതി വിധിച്ചത്. ഇത് ട്രംപിന്റെ പ്രധാന കുടിയേറ്റ നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായി.

'സുപ്രീം കോടതി ബര്‍ത്ത്റൈറ്റ് സിറ്റിസണ്‍ഷിപ്പ് നിലനിര്‍ത്തി, ഇത് നമ്മുടെ രാജ്യത്തിന് ദോഷകരമാണ്. എന്നാല്‍ പ്രസിഡന്റിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് നിയമനിര്‍മ്മാണത്തിലൂടെ നമുക്കിത് എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും. അതിനായി ദൈര്‍ഘ്യമേറിയ ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ല. രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയും അനീതിയുമായ ഈ നിയമം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കണം. എന്റെ പൂര്‍ണ്ണ പിന്തുണ ഇതിനുണ്ടാകും,' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.