CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 20 Seconds Ago
Breaking Now

പാകിസ്ഥാന്‍ സൈനിക മേധാവിയെ വധിക്കാന്‍ മൊസാദ് പദ്ധതിയിട്ടെന്ന് ആരോപണം

പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരും സുരക്ഷാ വൃത്തങ്ങളും ഈ ആരോപണം ശക്തമായി തള്ളി.

പാകിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറിനെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് വധിക്കാന്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഗൂഢാലോചന നടത്തിയെന്ന ആരോപണം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. എന്നാല്‍ ഈ ആരോപണത്തിന് ഇതുവരെ സ്വതന്ത്രമായ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകനും ജിയോപൊളിറ്റിക്കല്‍ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാര്‍ ആണ് ആരോപണം ഉന്നയിച്ചത്. അമേരിക്കഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജിനീവയില്‍ നടന്ന കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തിലായിരുന്നു മൊസാദ് അസിം മുനീറിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ലക്ഷ്യമിട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരും സുരക്ഷാ വൃത്തങ്ങളും ഈ ആരോപണം ശക്തമായി തള്ളി. 

സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും സ്വിസ് അല്ലെങ്കില്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളില്‍ നിന്ന് മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇസ്രായേല്‍, പാകിസ്ഥാന്‍, അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലൊന്നും ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.