CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 11 Seconds Ago
Breaking Now

രണ്ട് കോടി ജനങ്ങള്‍ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്

ഇറാനില്‍ നിന്നും വിദേശത്തുനിന്നുമായി ഏകദേശം 15 മുതല്‍ 20 മില്യണ്‍ (ഒന്നര മുതല്‍ രണ്ട് കോടി വരെ) ജനങ്ങള്‍ വിലാപയാത്രയിലും ചടങ്ങുകളിലും പങ്കെടുക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഇറാന്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക ഒരുക്കങ്ങള്‍ നടത്തുന്നു. അയല്‍രാജ്യമായ ഇറാഖ് ഉള്‍പ്പെടെ അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന ശനിയാഴ്ച ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല പ്രാര്‍ത്ഥനാ സമുച്ചയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.

തുടര്‍ന്ന് തിങ്കളാഴ്ച ടെഹ്റാന്‍ നഗരവീഥികളിലൂടെ വിലാപയാത്ര നടക്കും. ജൂലൈ ഏഴിന് പുണ്യനഗരമായ കോമിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം, അവിടെയുള്ള ചടങ്ങുകള്‍ക്ക് ശേഷം ഇറാഖിലെ നജാഫ്, കര്‍ബല എന്നീ നഗരങ്ങളിലെ ചടങ്ങുകള്‍ക്കായും എത്തിക്കും. അതിനുശേഷം ജൂലൈ ഒമ്പതിന് ഇറാന്റെ വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ ഖമേനിയുടെ ജന്മനാട്ടില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ഇറാനില്‍ നിന്നും വിദേശത്തുനിന്നുമായി ഏകദേശം 15 മുതല്‍ 20 മില്യണ്‍ (ഒന്നര മുതല്‍ രണ്ട് കോടി വരെ) ജനങ്ങള്‍ വിലാപയാത്രയിലും ചടങ്ങുകളിലും പങ്കെടുക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. ചരിത്രപരമായ ഈ ഒത്തുചേരല്‍ മുന്‍നിര്‍ത്തി രാജ്യത്തുടനീളം പൊലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റഷ്യ, ചൈന, പാകിസ്ഥാന്‍, ഇന്ത്യ, ജോര്‍ജ്ജിയ, ക്യൂബ എന്നിവരുള്‍പ്പെടെ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും ചടങ്ങില്‍ പങ്കാളികളാകും. കൂടാതെ 90 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മതനേതാക്കളും സംസ്‌കാര ചടങ്ങുകളുടെ ഭാഗമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.