CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 43 Minutes 31 Seconds Ago
Breaking Now

ജീവനൊടുക്കിയ മകളുടെ മൃതദേഹവുമായി കാമുകന്റെ വീട്ടില്‍ ; താലി ചാര്‍ത്തണമെന്ന് ആവശ്യം

കാമുകനെ കൊണ്ട് താലി ചാര്‍ത്തിക്കണമെന്നും കാമുകന്റെ ഗ്രാമത്തില്‍ സംസ്‌കാരം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പ്രതിഷേധം.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഐടി ജീവനക്കാരിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ കാമുകന്റെ വീട്ടുപടിക്കല്‍ പ്രതിഷേധിച്ചു. ആന്ധ്രപ്രദേശിലെ പ്രകാരം ജില്ലയിലെ തംഗുതുരു മണ്ഡലത്തിലെ പൊണ്ടൂരു ഗ്രാമത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മൃതദേഹങ്ങളില്‍ കാമുകനെ കൊണ്ട് താലി ചാര്‍ത്തിക്കണമെന്നും കാമുകന്റെ ഗ്രാമത്തില്‍ സംസ്‌കാരം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പ്രതിഷേധം.

ഗുണ്ടൂര്‍ ജില്ലയിലെ പ്രതിപ്പാടു മണ്ഡലത്തിലെ കൊണ്‍ഡ്രുപാണ്ഡു സ്വദേശിനിയായ അദ്ദഗല്ല കീര്‍ത്തി(24)യാണ് ജൂലൈ 14 ന് മുംബൈയിലെ പിജി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ഖത്തറില്‍ എഞ്ചിനീയറായ സായ് സമുമന്തുമായി കഴിഞ്ഞ എട്ടുവര്‍ഷമായി കീര്‍ത്തി പ്രണയത്തിലായിരുന്നു. സോഷ്യല്‍മീഡിയ വഴിയാണ് പരിചയം. ഈ അടുത്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് കീര്‍ത്തി കടുംകൈ ചെയ്തത്.

തന്റെ മൃതദേഹം കാമുകന്‍ സായ് സുമന്തിന്റെ സ്വന്തം ഗ്രാമമായ പൊണ്ടുരൂവില്‍ സംസ്‌കരിക്കണമെന്ന് കീര്‍ത്തിയുടെ അവസാന ആഗ്രഹമായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച മുംബൈയില്‍ നിന്നും കീര്‍ത്തിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പൊണ്ടുരുവില്‍ എത്തിയത്. സുമന്ത് നാട്ടിലുണ്ടായിരുന്നില്ല. വീട്ടുകാര്‍ ഇടപെട്ട് മൃതദേഹത്തില്‍ താലി ചാര്‍ത്താന്‍ സമ്മതിക്കണമെന്നും മകളുടെ അവസാന ആഗ്രഹം സാധിച്ചു തരണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ മൃതദേഹവുമായി സുമന്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.ഒടുവില്‍ മൃതഗേഹം സുമന്തിന്റെ ഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായി. സംഭവത്തില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.