CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 2 Seconds Ago
Breaking Now

ക്ലാസ് മുറിയിലെ സ്വകാര്യ വീഡിയോ വൈറലായി; യുപിയില്‍ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുള്ള വീഡിയോ രണ്ട് ദിവസം മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് രണ്ട്  അധ്യാപകര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും സസ്പെന്‍ഷന്‍. സൗരിഖ് ബ്ലോക്കിലെ കോമ്പോസിറ്റ് പ്രൈമറി സ്‌കൂളില്‍ ജോലി ചെയ്തിരുന്ന രണ്ട് അധ്യാപകരെയാണ് ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ സന്ദീപ് കുമാര്‍ ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുള്ള വീഡിയോ രണ്ട് ദിവസം മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് സൗരിഖ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ വിശ്വനാഥ് പഥക്കിന്റെ നേതൃത്വത്തില്‍ വകുപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു അധ്യാപകന് സമൂഹത്തിലും വിദ്യാലയത്തിലും ഉണ്ടായിരിക്കേണ്ട മാന്യതയ്ക്കും പെരുമാറ്റച്ചട്ടങ്ങള്‍ക്കും പൂര്‍ണ്ണമായും വിരുദ്ധമായ കാര്യങ്ങളാണ് വീഡിയോയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ വിദ്യാലയ അന്തരീക്ഷത്തെയും വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും അധ്യാപകര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

സസ്പെന്‍ഷന്‍ കാലയളവില്‍ പ്രതികളായ അധ്യാപകരെ രണ്ട് വ്യത്യസ്ത ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലേക്ക് (ബിആര്‍സി) മാറ്റിയിട്ടുണ്ട്. ഒരാളെ ഗുഗരാപൂരിലെ ബിആര്‍സിയിലും മറ്റൊരാളെ താല്‍ഗ്രാമിലെ ബിആര്‍സിയിലുമാണ് നിയമിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.