CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 20 Minutes 19 Seconds Ago
Breaking Now

50 തവണ ശ്രമിച്ചു, സര്‍ക്കാര്‍ ജോലി കിട്ടിയില്ല; ഗോള്‍ഡ് മെഡല്‍ ജേതാവായ ബി.ടെക് യുവാവ് ജീവനൊടുക്കി

പിതാവിനോട് ക്ഷമ ചോദിച്ചുകൊണ്ട്, സര്‍ക്കാര്‍ ജോലി നേടാന്‍ ഏകദേശം 50 തവണ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ലെന്ന് ആനന്ദ് എഴുതിയിരുന്നതായി പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിലുള്ള നിരാശയെ തുടര്‍ന്ന് 23-കാരനായ ബി.ടെക് ഗോള്‍ഡ് മെഡല്‍ ജേതാവ് ജീവനൊടുക്കിയതായി പൊലീസ് അറിയിച്ചു.ആനന്ദ് എന്ന യുവാവ് 2024-ല്‍ പി.എസ്.ഐ.ടി എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കി ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു. സര്‍വകലാശാല തലത്തില്‍ മൂന്നാം റാങ്കും സ്വന്തമാക്കിയിരുന്നു.

സംഭവസമയത്ത് കുടുംബാംഗങ്ങള്‍ മൂത്ത സഹോദരന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ബിഹാറിലായിരുന്നു. വീട്ടുജോലിക്കാരി പലതവണ വിളിച്ചിട്ടും മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികളെയും പോലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് അഞ്ച് വരികളുള്ള കൈയെഴുത്ത് കുറിപ്പും പൊലീസ് കണ്ടെത്തി. അതില്‍ പിതാവിനോട് ക്ഷമ ചോദിച്ചുകൊണ്ട്, സര്‍ക്കാര്‍ ജോലി നേടാന്‍ ഏകദേശം 50 തവണ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ലെന്ന് ആനന്ദ് എഴുതിയിരുന്നതായി പൊലീസ് അറിയിച്ചു.

ബിരുദ പഠനത്തിന് ശേഷം പവര്‍ ഗ്രിഡില്‍ ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയ ആനന്ദ് പിന്നീട് മത്സര പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് പിതാവ് രാജ്കുമാര്‍ പറഞ്ഞു. ജോലി ലഭിക്കാത്തതില്‍ നിരാശയിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.