CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 12 Seconds Ago
Breaking Now

വിവസ്ത്രയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി; മൃതദേഹം കണ്ടെത്തി, വിഗ്രഹത്തിനായി തിരച്ചില്‍

ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ തേജസ്വിനിയാണ് കുളത്തില്‍ ചാടി മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

വിവസ്ത്രയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. കുളത്തില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വിഗ്രഹം കണ്ടെടുക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ട്‌ചെയ്തു.

ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ തേജസ്വിനിയാണ് കുളത്തില്‍ ചാടി മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന വി?ഗ്രഹം കൈയിലെടുത്തു. തുടര്‍ന്നാണ് സമീപത്തെ കുളത്തിനരികിലേക്ക് നടന്നുപോയത്. പിന്നാലെ യുവതി കുളത്തില്‍ ചാടുകയുംചെയ്തു.

കുളത്തില്‍ നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും വിഗ്രഹം കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. വിഗ്രഹത്തിനായി തിരച്ചില്‍ തുടരുകയാണെന്നും ഇതിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.

അതേസമയം, യുവതിയുടെ മരണത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. യുവതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടോ എന്നതിലും വ്യക്തതയില്ല. അന്വേഷണത്തിന്റെ ഭാഗമായി തേജസ്വിനിയുടെ അമ്മയെ പൊലീസ് ചോദ്യംചെയ്തിരുന്നു. യുവതിയുടെ ബാങ്ക് ഇടപാടുകളും സമീപദിവസങ്ങളിലെ യാത്രകളും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ, ദിവസം 3500 രൂപയോളം വാടകയുള്ള ഒരു ഫ്‌ളാറ്റിലാണ് യുവതി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാസവാടക മാത്രം ഒരുലക്ഷത്തോളം രൂപ വരും. ഈ കെട്ടിടത്തിന്റെ മുകളിലുള്ള രണ്ടുനിലകള്‍ ലോഡ്ജുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കെട്ടിടത്തെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണംനടത്തുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.