CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 49 Minutes 33 Seconds Ago
Breaking Now

ചരിത്രം കുറിച്ച് വിക്രം 1; ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു, വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്ന്

ഇന്‍സ്‌പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം.

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപിച്ചത്. മിഷന്‍ ആഗമന്‍ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. റോക്കറ്റ് വിക്ഷേപിക്കുന്നതിന് തൊട്ട് മുന്‍പ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു. 5 മിനിട്ട് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിയത്. മുന്‍കരുതല്‍ നടപടി എന്നായിരുന്നു സ്‌കൈറൂട്ട് വിശദീകരണം.

ഇന്‍സ്‌പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം. പൂര്‍ണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 22 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന്റെ താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം ഭാരമയക്കാന്‍ കഴിയുമെന്നാണ് അവകാശവാദം. ആദ്യ ദൗത്യത്തില്‍ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ എത്താനാണ് റോക്കറ്റ് ലക്ഷ്യമിടുന്നത് ആദ്യ പരീക്ഷണ ദൗത്യമായതിനാല്‍ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല. 15 മിനുട്ടും 46 സെക്കന്‍ഡും കൊണ്ട് ദൗത്യം പൂര്‍ത്തിയാകും. നാല് പ്രധാന പേ ലോഡുകളാണ് ദൗത്യത്തിലുള്ളത്. ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഗ്രഹാ സ്‌പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാര്‍ട്ടപ്പ് കോസ്‌മോസെര്‍വ് സ്‌പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്‌കൈറൂട്ടിന്റെ സ്വന്തം സ്‌കോപ്പ് സാറ്റ് എന്നിവയാണ് അതില്‍ പ്രധാനികള്‍.

ജര്‍മ്മന്‍ കമ്പനി ഡിക്യൂബ്ഡ് സ്‌പേസിന്റെ ചെറു സാങ്കേതിക വിദ്യ പരീക്ഷണവും ദൗത്യത്തിന്റെ ഭാഗമാണ്. അതിന് പുറമേ വിക്രം സാരാഭായ്‌യുടെയും, സിവി രാമന്റെയും ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെയും ഇത്തിരിക്കുഞ്ഞന്‍ പ്രതിമകളും ബഹാരാകാശത്തേക്ക് അയക്കുന്നുണ്ട്. ഒരു അരിമണിയേക്കാള്‍ ചെറുതാണ് ശില്‍പ്പങ്ങള്‍. ലാബ് നിര്‍മ്മിത ഡൈമണ്ട് ആഭരണവും പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം ആശംസ കാര്‍ഡുകളും കൂടി റോക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഐഎസ്ആര്‍ഒയില്‍ നിന്ന് രാജിവെച്ച പവന്‍ കെ.ചന്ദനയും ഭരത് ഡാക്കയും ചേര്‍ന്ന് 2018ലാണ് സ്‌കൈറൂട്ട് എയറോസ്‌പേസ് സ്ഥാപിച്ചത്. രാജ്യത്താദ്യമായി ഒരു സ്വകാര്യ റോക്കറ്റ് നിര്‍മ്മിച്ച് പരീക്ഷച്ചതും സ്‌കൈറൂട്ടാണ്. 2022 നവംബര്‍ 18നായിരുന്നു മിഷന്‍ പ്രാരംഭ് എന്ന് പേരിട്ട ദൗത്യം നടന്നത്. വിക്രം എസ് എന്ന ചെറു റോക്കറ്റാണ് അന്ന് വിക്ഷേപിച്ചത്. പേ ലോഡുകള്‍ ബഹിരാകാശത്തേക്ക് അയക്കാത്ത സബ് ഓര്‍ബിറ്റല്‍ ദൗത്യമായിരുന്നു അത്. വിക്രം ഒന്ന് വിജയിച്ചാല്‍ ഐഎസ്ആര്‍ഒയ്ക്ക് പുറത്ത് ഉപഗ്രഹ വിക്ഷേപണത്തിനുള്ള കെല്‍പ്പ് നേടുന്ന ആദ്യ സ്ഥാപനമാകും സ്‌കൈറൂട്ട്.

വിക്ഷേപണ വിജയത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌കൈറൂട്ട് സ്ഥാപകരെ നേരിട്ട് ഫോണില്‍ വിളിച്ചു. ദൗത്യ വിജയത്തിന് അഭിനന്ദനമറിയിച്ച മോദി, സ്‌കൈറൂട്ട് രാജ്യത്തെ യുവാക്കള്‍ക്കാകെ പ്രചോദനമാണെന്ന് പറഞ്ഞു. ഐഎസ്ആര്‍ഒയ്ക്കും ഇന്‍സ്‌പേസിനും നന്ദി പറഞ്ഞ് പവന്‍ കുമാര്‍ ചന്ദനയും രം?ഗത്തെത്തി. വിക്രം സാരാഭായ് സ്‌പേസ് സെന്ററും സതീഷ് ധവാന്‍ സ്‌പേസ് സെന്ററും നല്‍കിയ പിന്തുണ വലുതാണെന്നും ലോകത്തിലെ എറ്റവും മികച്ച റെഗുലേറ്ററാണ് ഇന്‍സ്‌പേസ് എന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.