CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 52 Minutes 29 Seconds Ago
Breaking Now

വിവാഹ ശേഷം അഭിനയിച്ച ഭാവനയുടെ കന്നഡ ചിത്രം ഹിറ്റ് ; പിന്നാലെ നിര്‍മ്മാതാവിന്റെ സമ്മാനവും

വിവാഹ ശേഷം അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയ ഭാവനയുടെ ആദ്യ ചിത്രം തഗരു മികച്ച കളക്ഷന്‍ നേടുകയാണ്. വിജയത്തില്‍ സന്തുഷ്ടനായ നിര്‍മ്മാതാവ് നടിയ്ക്ക് സമ്മാനവും നല്‍കി. തിങ്കളാഴ്ച ബംഗളൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിര്‍മ്മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്. വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്.

കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറാണ് ചിത്രത്തില്‍ ഭാവനയുടെ നായകന്‍. പുനീത് രാജ് കുമാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന 'ജാക്കി' ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഡെന്റിസ്റ്റിന്റെ വേഷമാണ് ഭാവനയ്ക്ക്. പ്രജ്വല്‍ ദേവരാജിനൊപ്പം ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ഭാവന ഇപ്പോള്‍. 

മലയാളത്തില്‍ അന്യഭാഷയിലെത്തിയതോടെ നിരവധി അവസരങ്ങളാണ് ഭാവനയെ തേടിയെത്തിയത്.ഏറെ വര്‍ഷമായി സിനിമാരംഗത്തുള്ള ഭാവനയുടെ വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്നത്. കന്നഡ നിര്‍മ്മാതാവ് നവീനായിരുന്നു ഭാവനയെ വിവാഹം ചെയ്തത് .

 




കൂടുതല്‍വാര്‍ത്തകള്‍.